Latest News

സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തരുന്നു; ബ്ലോക്ക് ചെയ്ത് മടുത്തു; പൊട്ടിത്തെറിച്ച് നടി അനുമോൾ

Malayalilife
സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തരുന്നു; ബ്ലോക്ക് ചെയ്ത് മടുത്തു;  പൊട്ടിത്തെറിച്ച് നടി അനുമോൾ

ലയാളിപ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അനുമോൾ മലയാള സിനിമയിൽ “ആക്ടിങ് ജീനിയസ്” എന്നാണ് അറിയപ്പെടുന്നത്. അതേസമയം നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന അനു മോള്‍ ഇപ്പോൾ  തനിക്കുണ്ടായ മോശം അനുഭവത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തരാം തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ക്കെതിരെയാണ് ഇപ്പോൾ  അനുമോൾ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാര്‍ അയക്കുന്നത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം ആവശ്യപെടുന്നു. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുന്നുണ്ട്. ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും നടി  പറഞ്ഞു.

ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇയാളെകുറിച്ച്‌ സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അനുമോൾ  പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും അനുമോൾ വ്യക്തമാക്കിയിരിക്കുന്നത്.

A person Sending pictures of private parts said anu mol

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES