Latest News

പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു' എന്ന ക്യാപ്ഷനോടെ സുഹൃത്തിനൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍;പ്രായമാകുമ്പോള്‍  ഒരു തുള്ളി വെള്ളം തരാന്‍ ആരും ഉണ്ടാകില്ല എന്നതടക്കം വിമര്‍ശന പെരുമഴ; കലക്കന്‍ മറുപടി നല്‍കി സംഗീത സംവിധായകന്‍

Malayalilife
topbanner
പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു' എന്ന ക്യാപ്ഷനോടെ സുഹൃത്തിനൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍;പ്രായമാകുമ്പോള്‍  ഒരു തുള്ളി വെള്ളം തരാന്‍ ആരും ഉണ്ടാകില്ല എന്നതടക്കം വിമര്‍ശന പെരുമഴ; കലക്കന്‍ മറുപടി നല്‍കി സംഗീത സംവിധായകന്‍

ടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയാണ് ഗോപി പങ്കിട്ടത്.'പേജ് ഒന്ന് ആക്റ്റീവ് ആക്കണം എന്ന് വിചാരിച്ചു', - എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

പോസ്റ്റിന് നിരവധി ലൈക്കും കമന്റും ലഭിച്ചിരുന്നു.തൊട്ടുപിന്നാലെ സദാചാരക്കാര്‍ ഗോപിയെ ട്രോളി രംഗത്തെത്തി. വിമര്‍ശകര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയും താരംനല്കിയിട്ടുണ്ട്.

എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോള്‍ ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍' എന്നതാണ് കമന്റ്. 'ഞാന്‍ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് ഒരു പഞ്ഞവുമില്ല', എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ ഗോപിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

 'ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി' എന്നാണ് ഒരാളുടെ കമന്റ്. അതിനു ഗോപി സുന്ദര്‍ മറുപടി കൊടുത്തിരിക്കുന്നത് ഇങ്ങനെ; '10000000000000000000005115678...നിന്റെ 16 ഉം ഉണ്ടെടാ'അതേസമയം ഗോപി സുന്ദറിനെ പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'വേറെ ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കില്‍ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല. നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങള്‍ മാത്രം ആയിരിക്കും' എന്നാണ് ഒരാളുടെ പോസിറ്റീവ് കമന്റ്.

പതിവായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍. തന്റെ മുന്‍ പ്രണയബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും പേരിലാണ് പലപ്പോഴും ഈ സംഗീതസംവിധായകന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനാകുന്നത്.
 

gopi s undar reacts cyber attack

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES