Latest News

അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ കേസരി'യുടെ ടീസര്‍ പുറത്തുവിട്ടു

Malayalilife
topbanner
അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ കേസരി'യുടെ ടീസര്‍ പുറത്തുവിട്ടു

ക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ 'കേസരി'മാര്‍ച്ച്‌ 21 ന് റിലീസിനെത്തും. റിലീസിന് മുന്‍പെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'അവിശ്വസനീയമായ ഒരു സത്യകഥ' എന്നാണ് ടീസറില്‍ 'കേസരി' വിശേഷിപ്പിക്കപ്പെടുന്നത്.

സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്‌ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 1897 ലാണ് പതിനായിരത്തോളം അഫ്‌ഗാന്‍ പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് 'കേസരി' പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിണീതി ചോപ്രയും ചിത്രത്തിലുണ്ട്.

glimpses of Kesari -Akshay Kumar-Parineeti Chopra-teaser -out

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES