ചെറിയ പ്രായത്തില്‍ അച്ഛന്‍ മരിച്ചു; അമ്മ തനിക്ക് വേണ്ടി ജോലിയില്‍ നിന്ന് അവധിയെടുത്തു; അമ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഷോയിലെത്തിയത്; എനിക്ക് പി ആര്‍ ഇല്ലായിരുന്നു; ക്രിക്കറ്റ് താരവുമായുള്ള പ്രണയം വര്‍ഷങ്ങള്‍ക്ക് മുമ്പ്; ഭാവി വരന്‍ മലയാളിയായാലും കുഴപ്പമില്ല; ബിഗ് ബോസില്‍ നിന്ന് പുറത്തായ ജിസേല്‍ പങ്ക് വച്ചത്
ബി?ഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ഏറ്റവും ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു ജിസേല്‍. ഇംഗ്ലീഷും മലയാളവും ചേര്‍ത്തുള്ള അവരുടെ സംസാര രീതി തുടക്കത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടിക്കറ്റ് ടു ഫിനാലേയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും രണ്ടാഴ്ച മുന്‍പ് ജിസേല്‍ ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. പുറത്തെത്തിയതിനു ശേഷം അഭിമുഖങ്ങളുമായി തിരക്കിലാണ് ജിസേല്‍. അഭിമുഖത്തില്‍ താരം പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നല്ലൊരു എക്‌സ്പീരിയന്‍സ് ആണ് ബിഗ് ബോസ് എനിക്ക് തന്നത്. പുറത്തുവന്നിട്ടും ഒത്തിരി സ്‌നേഹം എനിക്ക് കിട്ടുന്നുണ്ട്. അതില്‍ അതിയായ സന്തോഷം തോന്നുന്നു. മയാമീയില്‍ ആയിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. പ്രിപ്പറേഷനുകളൊന്നും ചെയ്യാന്‍ പറ്റിയില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്ക് പറയാനാകില്ല. ഞാന്‍ ഞാനായിട്ട് തന്നെയാണ് ഷോയില്‍ നിന്നത്. ആര്യനുമായി കൂടുതല്‍ കണക്ഷനായത് എന്തിനാന്ന് അറിയല്ല. പക്ഷേ അവനുമായൊരു കെമിസ്ട്രി, ഇന്‍സ്റ്റന്റ് കെമിസ്ട്രി ഉണ്ടായിരുന്നു', എന്ന് ജിസേല്‍ പറയുന്നു.
'ഞാന്‍ പിആര്‍ വച്ചില്ല അതാകും ഞാന്‍ ഔട്ട് ആയത്. അവിടെ എല്ലാവര്‍ക്കും പിആര്‍ ഉണ്ട്. എനിക്ക് ഇല്ലായിരുന്നു. കാരണം ഇക്കാര്യത്തെ കുറിച്ച് അത്രകണ്ട് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദി ബിഗ് ബോസിലും എനിക്ക് പിആര്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് പിആര്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് മനസിലാകുന്നത്. ഇനി പറഞ്ഞിട്ടും കാര്യമില്ല. എന്റെ മലയാളം അത്ര ശരിയല്ല. എന്നിട്ടും ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു. അതിന് വളരെയധികം നന്ദി', എന്നും ജിസേല്‍ പറയുന്നു.
എന്തുകൊണ്ടാണ് അനുമോള്‍ തന്നെ ലക്ഷ്യം വച്ചതെന്നും ജിസേല്‍ പങ്ക് വച്ചു. താനും ആര്യനും പുതപ്പിനടിയില്‍ അരുതാത്തത് ചെയ്‌തെന്ന അനുമോളുടെ ആരോപണത്തോടും ജിസേല്‍ പ്രതികരിച്ചു.
'എന്നെ എന്തുകൊണ്ട് ടാര്‍ഗറ്റ് ചെയ്തു എന്നത് അനുമോളോട് ചോദിക്കണം. ചിലപ്പോള്‍ ഞാന്‍ കേരളത്തിന് പുറത്തുനിന്നുള്ള ആളാണ്. കുറച്ച് ഡിഫറന്റാണ്. ചിലപ്പോള്‍ അത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എനിക്കറിയില്ല. ലിപ്സ്റ്റിക് ഉണ്ടോ എന്ന് നോക്കാനായി ചുണ്ടില്‍ തൊട്ടത് വിഷമമായിരുന്നു. പലതവണ ഒരു കാര്യം പറഞ്ഞ് ടാര്‍ഗറ്റ് ചെയ്തപ്പോള്‍ മടുത്തു, ഞാന്‍. ആ സമയത്ത്, ഒരു ടാസ്‌ക് ചെയ്ത് ശരീരത്തിലൊക്കെ കൊണ്ടിരിക്കുകയായിരുന്നു. ഓള്‍റെഡി ലോ ആയിരുന്നു. എന്നിട്ട് ഇങ്ങനെ ചെയ്തപ്പോള്‍ വിഷമം തോന്നി.''- ജിസേല്‍ പറഞ്ഞു.
ആര്യനുമായുള്ള വിഷയത്തില്‍ എനിക്ക് ഒരു കാര്യം അറിയാമായിരുന്നു. ഇത്ര ക്യാമറകളുണ്ട്. അപ്പോള്‍ സത്യം പുറത്തുവരും. എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇത് തെളിയിക്കപ്പെടും. അതുകൊണ്ട് എനിക്ക് ഉത്കണ്ഠയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ തെറ്റൊന്നും ചെയ്തില്ല. എനിക്ക് പേടിയുണ്ടായിരുന്നില്ല. പക്ഷേ, ആര്യന്‍ കുറച്ച് പരിഭ്രാന്തിയിലായിരുന്നു. ജയിലില്‍ പോയപ്പോള്‍ ഞാന്‍ അനുമോളോട് ചോദിച്ചു. എന്തിനാണ് നീ ഇങ്ങനെ പറഞ്ഞത്, സോറി പറയുമോ എന്ന്. അനുമോള്‍ സോറി പറയില്ലെന്ന് പറഞ്ഞു. ഭയങ്കര ഈഗോയാണ്. 'ഞാന്‍ ശരിയാണ്, ഞാന്‍ വിചാരിക്കുന്നത് പോലെ നടക്കണം' എന്നാണ് അനുമോളിന്റെ വിചാരം.''- ജിസേല്‍ വിശദീകരിച്ചു.
എന്റെ ചെറിയ പ്രായത്തിലാണ് അച്ഛന്‍ മരിച്ചത്. തനിക്കുവേണ്ടിയാണ് പിന്നീട് അമ്മ ജീവിച്ചത്. എന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജോലിയില്‍ നിന്ന് ഒരുപാട് കാലത്തേക്ക് അവധിയെടുത്തിരുന്നു.ഇപ്പോള്‍ സംതൃപ്തിയുളള ജീവിതമാണ് എന്റേതെന്നും താരം പങ്ക് വച്ചു.വിവാഹത്തെക്കുറിച്ച് ഭാവിയില്‍ ചിന്തിക്കുമായിരിക്കും. മലയാളി പയ്യന്‍മാരോട് ഞാന്‍ അധികം സംസാരിച്ചിട്ടില്ലെൃന്നും ഭാവി വരന്‍ മലയാളിയാകുന്നതില്‍ കുഴപ്പമില്ലെന്നും നടി വ്യക്തമാക്കി. ക്രിക്ക?റ്റ് താരവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു
വെന്ന ഗോസിപ്പിന് അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണെന്നും ഇപ്പോള്‍ സുഹൃത്തുക്കളാണെന്നും താരം വ്യക്തമാക്കി.