സിനിമയിലെ റീയൂണിയന്‍ പരിപാടികള്‍ നടക്കുന്നത് പുതുമയുള്ള കാര്യമാണ്. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് അഭിനയിച്ചവര്‍ ഒരുമിച്ച്. ഇത്തവണയും പതിവ് തെറ്റിക്കാത് എണ്‍പതിലെ സുവര്‍ണ്ണതാരങ്ങള്‍ ഒത്തുകൂടി. കമല്‍ഹാസനും രജനീകാന്തും നാഗാര്‍ജുനയും ചിരഞ്ജീവിയും ഷൂട്ടിങ് തിരക്കുകള്‍ കാരണം വിട്ടുനിന്നപ്പോള്‍ താരമായത് മോഹന്‍ലാലും. നവംബര്‍ പത്തിനു ചെന്നൈയില്‍ വച്ചായിരുന്നു ഒന്‍പതാമത്തെ കൂടിച്ചേരല്‍. രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, ഖുശ്ബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഭാര്യ സുചിത്രക്കൊപ്പമുള്ള പോര്‍ച്ചുഗല്ലിലെ അവധി ആഘോഷത്തിനു ശേഷം മോഹന്‍ലാല്‍ നേരിട്ട് എത്തിയത് റിയൂണിയനില്‍ പങ്കെടുക്കാന്‍ ആയിരുന്നു. ജയറാമായിരുന്നു പരിപാടിയിലെ അടിപൊളി താരം.
നടി പൂനം ദില്ലണ്‍ റിയൂണിയന്‍ അംഗങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫോണ്‍ കവറുകള്‍ സമ്മാനമായി നല്‍കി. അംഗങ്ങളുടെ ഫോട്ടോയും പേരും പതിപ്പിച്ച കവര്‍ ഓരോരുത്തര്‍ക്കും നല്‍കി. 32 അംഗങ്ങളില്‍ എട്ടുപേര്‍ മാത്രമാണ് ഷൂട്ടിങ് തിരക്കുകളാല്‍ വരാതിരുന്നത്. ഹിന്ദിയില്‍ നിന്നും ജാക്കി ഷ്റോഫ് ആണ് എത്തിയത്. മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, ശരത്, അര്‍ജുന്‍, ജാക്കി ഷ്?റോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂര്‍ണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു, ശോഭന തുടങ്ങിയവരാണ് ഇത്തവണത്തെ സംഗമത്തിനെത്തിയത്. ആദ്യമെത്തിയത് നദിയാ മൊയ്തുവാണ്. എല്ലാ തിരക്കുകളും മാറ്റി വെച്ച് താരങ്ങല്‍ എത്തുന്നത് സിനിമയോടുള്ള അവരുടെ സ്‌നേഹം തന്നെയാണ് കാണിക്കുന്നത് .
പരിപാടിയുടെ ഇടയില്‍ അംഗങ്ങള്‍ക്കായി പ്രത്യേക മത്സരവും വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. വിജയ് ദേവരക്കൊണ്ടയുടെ ഹിറ്റ് ചിത്രം ഗീതാഗോവിന്ദത്തിന്റെ ഇങ്കെം ഇങ്കെം എന്ന ഗാനമാണ് നടിമാര്‍ നൃത്തത്തിനായി തിരഞ്ഞെടുത്തത്. നടന്മാരായ നരേഷും സത്യരാജും ജയറാമും ശിവാജി ഗണേശന്‍, എം.ജി.ആര്‍. കമല്‍ഹാസന്‍ എന്നിവരെ അനുകരിച്ചു. വിശ്വരൂപത്തിലെ കമല്‍ഹാസന്റെ സ്ലോമോഷന്‍ ആക്ഷന്‍ സ്റ്റണ്ട് രംഗം പുനരവതരിപ്പിച്ച് ജയറാം കയ്യടി നേടി. അതിനുശേഷം കേക്ക് കട്ടിങും ഒരുമിച്ച് ഫോട്ടോസെഷനും ഉണ്ടായിരുന്നു.
ഇത്തവണ ഡെനിം വസ്ത്രവും ഡൈമണ്ട്സുമായിരുന്നു തീം. ടി നഗര്‍ ചെന്നൈയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആയിരുന്നു കൂടി ചേരല്‍. സുഹാസിനിയും ലിസിയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഡെനിം ജീന്‍സും കുര്‍ത്തയും സാരിയും ഒരുക്കിയത് കൂട്ടത്തിലെ നായികമാര്‍ തന്നെ. അവര്‍ തന്നെയായിരുന്നു ഡിസൈനിങും. പങ്കെടുത്ത 12 നായകന്മാരും വെള്ള ഷര്‍ട്ടും ജീന്‍സും അണിഞ്ഞാണ് എത്തിയത്. മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ പുറകിലും മുമ്പിലും എണ്‍പത് എന്ന അക്കം എഴുതിയിട്ടുണ്ടായിരുന്നു. എണ്‍പതുകളിലെ നടീനടന്മാരുടെ കൂട്ടായ്മ അങ്ങനെ ഇത്തവണയും അടിപൊളിയായി.
റിയൂണിയന്‍ ക്ലബില്‍ ഇപ്പോള്‍ 32 അംഗങ്ങളാണുള്ളത്. മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹാസന്‍, നാഗാര്‍ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.
2009ലാണ് ഇവര്‍ ആദ്യമായി റിയൂണിയന്‍ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്നവുമാണ് ഇതിന്റെ ചുക്കാന്‍ പിടിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ആയിരുന്നു ഒത്തുചേരല്‍.