റോക്കിങ് സ്റ്റാര്‍ യാഷ് നായകനാകുന്ന ടോക്സികിന്റെ ചിത്രീകരണം ഇന്ന് ബാംഗ്ലൂരില്‍ ആരംഭിച്ചു. യാഷിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങള്‍ കഴിയുന്ന ദിനത്തിലാണ് ടോക്‌സികിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സികിന്റെ ഓരോ അപ്ഡേറ്റും ട്രെന്‍ഡിങ്ങാണ്.
കെവിഎന്‍ പ്രൊഡക്ഷന്‍സിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. ടോക്‌സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ വരും ദിനങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.