Latest News

ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും;വീട് വൃത്തിയാക്കി വെക്കണം; അവൾ എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം; വിവാദ പരാമർശം നടത്തി ടൈഗര്‍ ഷ്രോഫ്

Malayalilife
ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും;വീട് വൃത്തിയാക്കി വെക്കണം; അവൾ എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം; വിവാദ പരാമർശം നടത്തി  ടൈഗര്‍ ഷ്രോഫ്

ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ്  ടൈഗര്‍ ഷ്രോഫ്. എന്നാൽ ഇപ്പോൾ സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകന്‍ കൂടിയായ താരം നടത്തിയ ഒരു വിവാദ പരാമര്‍ശമാണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഗ്രാമീണയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നും അങ്ങനെയൊരാളാണെങ്കില്‍ തന്റെയും തന്റെ വീട്ടിലെയും കാര്യങ്ങള്‍ ഭംഗിയായി നോക്കിക്കൊള്ളുമെന്നുമായിരുന്നു ടൈഗർ നടത്തിയ പരാമര്‍ശം.

”ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. ഞാന്‍ വീട്ടിലെത്തുമ്പോള്‍ എനിക്ക് മസാജ് ചെയ്ത് തരും. അവള്‍ വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കി വെക്കണം. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം. എനിക്ക് അത്തരത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇഷ്ടം” എന്നായിരുന്നു താരം പറഞ്ഞത്. ത താരത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പിന്നീട് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ടൈഗര്‍ തന്റെ ഭാഗം ന്യായീകരിക്കുന്നുണ്ട്. ”ആരൊക്കയോ എന്നെ മോശക്കാരനാക്കാനായി അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ആ സമയത്ത് ആ മുറിയിലുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാന്‍ തമാശ പറഞ്ഞതാണ്. അല്ലാതെ ഞാനൊരിക്കലും അങ്ങനെ പറയില്ല. എന്നെ അറിയുന്നവര്‍ക്കറിയാം. എന്തായാലും അടുത്ത തവണ കുറേക്കൂടി കരുതല്‍ വേണമെന്ന് മനസിലായി” എന്നായിരുന്നു ടൈഗറിന്റെ വിശദീകരണം.

tiger shroff words about controversial statement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES