നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍; പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍; നടി രജിഷയ്ക്കൊപ്പമുളള ചിത്രങ്ങളുമായി ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ്; ലിവിങ് ടുഗദറിലോഎന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
 നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങള്‍; പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍; നടി രജിഷയ്ക്കൊപ്പമുളള ചിത്രങ്ങളുമായി ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ്; ലിവിങ് ടുഗദറിലോഎന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

ലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജീഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി.പിന്നീട് തമിഴിലും മലയാളത്തിലും  സജീവമായ നടി അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

ഇപ്പോഴിതാ ഛായാഗ്രഹകനായ ടോബിന്‍ തോമസ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ നടിയെ വാര്‍ത്തകളില്‍ നിറക്കുന്നത്.രജിഷയുമൊന്നിച്ചുളള നാല് വര്‍ഷങ്ങളെക്കുറിച്ചായിരുന്നു ടോബിന്റെ പോസ്റ്റ്.

നമ്മളൊരുമിച്ചുളള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുളള വിഡ്ഢിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍ എന്ന് കുറിച്ചുകൊണ്ടാണ് രജിഷയ്ക്കൊപ്പമുളള ചിത്രം ടോബിന്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ചുളള ദിവസങ്ങള്‍ കൗണ്ട് ചെയ്ത് രജിഷയും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. 

 ഈ ഒരു പോസ്റ്റ് മാത്രമല്ല രജിഷയ്ക്കൊപ്പമുളള ഒരുപാട് സന്തോഷ നിമിഷങ്ങള്‍ ടോബിന്‍ തോമസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാം. ഇരുവരും റിലേഷന്‍ഷിപ്പിലാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റി സുഹൃത്തുക്കളടക്കം എത്തുന്നുണ്ട്. അഹാന കൃഷ്ണ, മമിത ബൈജു, നൂറിന്‍ ഷെരീഫ് ഇവരെല്ലാം പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ഖൊഖൊ എന്ന ചിത്രത്തിലാണ് രജിഷ വിജയനും ടോബിന്‍ തോമസും ഒന്നിച്ചു വര്‍ക്ക് ചെയ്തത്. 2021 ല്‍ പുറത്തിറങ്ങിയ ചിത്രം രാഹുല്‍ രഞ്ജിത്താണ് സംവിധാനം ചെയ്തത്. ശേഷം രജിഷ നായികയായയെത്തിയ ലൗഫുളളി യുവര്‍സ് വേദ എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചു പ്രവൃത്തിച്ചിരുന്നു. 

സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്.മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു.
 

rajisha vijayan love with cinematographer tobin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES