ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ; കുറിപ്പ് വൈറൽ

Malayalilife
ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ; കുറിപ്പ് വൈറൽ

ഴിഞ്ഞ ദിവസമായിരുന്നു   നടി രാജിനി ചാണ്ടിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നത്.താരത്തിന്റെ മോഡേണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളെ പുകഴ്ത്തിയും പരിഹസിച്ചതും അനവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾക്ക് സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. നെല്‍സന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണുന്നത് ഒരു വാര്‍ത്തയിലൂടെയാണ്. ആദ്യം തോന്നിയത് അസൂയയാണ്. തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതോര്‍ത്ത്. അതിനു താഴോട്ടുള്ള കമന്റ്‌സ് വായിച്ചപ്പൊ ഒരു മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാനും അവരുടെ സ്വസ്ഥതയും സന്തോഷവും നശിപ്പിക്കാനും ഒരുളു്പുമില്ലാത്ത മലയാളിയുടെ തനിനിറവും കണ്ടു.ഓട്ടോറിക്ഷ എത്ര പണിത് പെയിന്റടിച്ചാലും ബെന്‍സാവുമോ  ഇതിന്റെയൊക്കെ മക്കളെ പറഞ്ഞാ മതി. അവര്‍ ഇതൊന്നും കാണുന്നില്ലേ ഈ പരട്ട തള്ള ചത്തില്ലേ? എഴീച്ച് പോ കിളവീ എന്ന് തുടങ്ങി സഭ്യതയുടെ അതിര്‍ വരമ്പുകളുടെയൊക്കെ ഒരുപാട് താഴെക്കിടക്കുന്ന, അവരുടെ ശരീരത്തെക്കുറിച്ച് അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകള്‍ വരെക്കാണാം.

അതിപ്പൊ അങ്ങനെയാണല്ലോ. ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ. പുരുഷ നടന്മാരുടെ മേക് ഓവറുകളെ ആഘോഷിക്കുന്ന മലയാളി തന്നെയാണ് ഈ തോന്ന്യാസത്തിനു നില്‍ക്കുന്നതെന്നുള്ളത് വിരോധാഭാസം. അല്ല, ഇതിനിടയ്ക്ക് മക്കളെ അന്വേഷിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ഓ ആ ചേട്ടന്‍ മറ്റേ ടീമായിരിക്കും. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

അതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കില്‍ അവന്‍ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തില്‍ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്. ഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്‌കാരം. വര്‍ അത്തരം കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്.  എന്നെ നന്നാക്കാന്‍ വരേണ്ട  എന്ന്. . .അല്ലാതെപിന്നെ. പോയി പണി നോക്കാന്‍ പറയണം ന്ന്. ചിത്രങ്ങളെടുത്തത് ആതിര Athira Joy യാണ്. ഇന്‍സ്റ്റഗ്രാം profile ലിങ്കും എഫ്.ബിയുടെ ലിങ്കും കമന്റിലുണ്ട്

dr nelson joseph note about actress rejani chandy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES