മലയാള സിനിമയിലെ അവിവാഹിതനായ യുവ താരമാണ് ഉണ്ണി മുകുന്ദന് നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുകയാണ് ഇനി മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി മുകുന്ദന് പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോകുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു അതിലൊന്നും സത്യമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ നടി സ്വാതി നിത്യാനന്ദിനെയും സ്വാസികയെയും ചേര്‍ത്ത് ഉണ്ണി മുകുന്ദന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല അത് സിനിമയില്‍ സംഭവിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു പല അഭിമുഖങ്ങളിലും ആരാധകര്‍ അന്വേഷിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചില സൂചനകള്‍ നല്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ വധുവിനെയും വിവാഹത്തെകുറിച്ചുമൊക്കെ ഉണ്ണി സംസാരിച്ചിരിക്കയാണ്. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സ് ഉണ്ടാകില്ല ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച് ആണെങ്കിലും നൈസര്‍ഗീഗമായി സംഭവിക്കേണ്ടതാണ് നേരത്തെ നടന്നാല്‍ ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായം എനിക്കില്ല വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളെകുറിച്ചാണെങ്കില് സ്വന്തമായി അഭിപ്രായം ഉണ്ടാകുക ബോള്‍ഡ് ആയിരിക്കുക വിവാദങ്ങളില്‍ തളരാതിരിക്കുക ആരെയും ഭയക്കാതെ എന്ത് ജോലിയും ചെയ്യണം എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം.
പുരുഷന്മാരെക്കാള് സ്ത്രീകള്‍ കരുത്തരാണെന്നാണ് എന്റെ വിശ്വാസമെന്നും ഉണ്ണി പറയുന്നു അതുകൊണ്ടാണ് മുള്‍ട്ടി ടാസ്കിങ് അവര്‍ക്ക് സാധിക്കുന്നതെന്നും ഉണ്ണി പറയുന്നു.എന്റെ അമ്മ അതിന് ഉദാഹരണമായിരുന്നു ടീച്ചറായിരുന്നു എന്റെ അമ്മയെന്നും പകല്‍ മുഴുവന്‍ സ്കൂളില്‍ ആയിരിക്കുമെന്നും വൈകീട്ട് വീട്ടില്‍ എത്തിയാലും ചുരുങ്ങിയ നാല്‍പ്പത് കുട്ടികള്‍ക്കെങ്കിലും ട്യൂഷന് എടുക്കുമെന്നും ട്യൂഷന് കഴിഞ്ഞാല്‍ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധി കുമായിരുന്നെനും ഉണ്ണി പ്രതികരിക്കുന്നു.കഴിഞ്ഞ ദിവസമാണ് മാളവിക ജയറാം തന്റെ ഇഷ്ട ജോഡി യെക്കുറിച്ചുള്ള പ്രതികരണം നടത്തിയത് തന്റെ ശരീരത്തിനും നീളത്തിനും ഇണങ്ങുന്ന യുവ നടന് ഉണ്ണി മുകുന്ദനാണെനുള്ള പ്രതികരണവും നടത്തിയിരുന്നു ഇതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഉണ്ണിയും മാളവികയും പ്രണയത്തിലാണോ എന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്തിരുന്നു.