തമിഴകത്തിന്റെ പ്രിയ താരം കാജല്‍ അഗര്‍വാലിന്‍റെ വിവാഹവാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് മുൻപും താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്തകളെ എല്ലാം തന്നെ നടി നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ വന്ന വാർത്തയോട് നടി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
കാജലിന്‍റെ വരന്‍ മുംബൈയിലെ ബിസിനസുകാരനാണ്. എന്നാൽ . വിവാഹശേഷം താരം ബിസിനസിലേക്ക് കടക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അതേ സമയം കൊറോണയെ തുടർന്ന് മുടങ്ങി കിടക്കുന്ന ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്യും. കാജല്‍ അഗര്‍വാളിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ കോമാളി എന്ന തമിഴ് ചിത്രമാണ്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിങ്ങനെ തിരക്കിലായിരുന്നു. എല്ലാം വലിയ ചിത്രങ്ങളാണ്. എന്നാൽ കമല്‍ഹാസനൊപ്പമുള്ള ഇന്ത്യന്‍ 2വിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.