ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല; ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു: രമ്യ സുരേഷ്

Malayalilife
 ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല; ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു: രമ്യ സുരേഷ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രമ്യ സുരേഷ്. താരത്തിന്റെ പേരിൽ  നഗഗ്നവീഡിയോ പ്രചരിക്കുന്നതിനെതിരെ രമ്യ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. വീഡിയോയിലുള്ള പെൺകുട്ടി  താനല്ലെന്നും അതിനാൽ തന്നെ  നിയമനടപടി സ്വീകരിക്കുമെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ  ഇപ്പോള്‍ ഇത്തരത്തിലുള്ള നഗ്ന വീഡിയോകള്‍ വെച്ച്‌ വലിയ വിലപേശലാണ് നടക്കുന്നത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറാണ്. ഇത്തരം വീഡിയോ പ്രചരിപ്പിച്ച്‌ ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും.

അതാണ് ഇവരുടെ ഉദ്ദേശം. ഇവര്‍ പബ്ലിക്കായി കൊടുക്കില്ല. ഇന്‍ബോക്‌സില്‍ വരാനാണ് പറയുക. ഇതിന്റെ ഫുള്‍ വീഡിയോ വന്നു കഴിഞ്ഞാല്‍ താനല്ല എന്ന് ആള്‍ക്കാര്‍ക്ക് മനസിലാകും. സിനിമയുടെ ഒക്കെ ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും. അത് ഇവരുടെ ഒരു ബിസിനസാണ്. മാതാപിതാക്കളോ കുടുംബമോ ഇല്ലാതെ ആരോടും ഒരു പ്രതിബന്ധതയും ഇല്ലാത്തവര്‍ക്ക് മാത്രമേ സ്വന്തം താല്‍പര്യത്തിനായി ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും രമ്യ പറയുന്നു. താന്‍ സത്യാവസ്ഥ പറഞ്ഞ് വീഡിയോ ഇട്ടതിന് ശേഷം പലരും പിന്തുണച്ച്‌ എത്തി..- രമ്യ പറഞ്ഞു.

Actress remya suresh words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES