Latest News

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ച് രാധികയും സംഘവും; പ്രിയതമയുടെ കച്ചേരി ആസ്വദിക്കാന്‍ എത്തി സുരേഷ് ഗോപിയും; വൈറലായി വീഡിയോ

Malayalilife
 വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ച് രാധികയും സംഘവും; പ്രിയതമയുടെ കച്ചേരി ആസ്വദിക്കാന്‍ എത്തി സുരേഷ് ഗോപിയും; വൈറലായി വീഡിയോ

രാധികയേയും സുരേഷ് ഗോപിയെയും എപ്പോള്‍ കണ്ടാലും ഒരുതരം സന്തോഷമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക്. കാരണം അത്രത്തോളം മാതൃകയാക്കാന്‍ ഉതകുന്ന രീതിയിലുള്ള ദാമ്പത്യജീവിതമാണ് ഇവരുടേത്. എന്തൊരു ഐശ്വര്യമാണ് രാധികയ്ക്ക് എന്നാണ് ഒട്ടുമിക്ക ആളുകളും പറയുന്നതും. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തിയതും രാധികയുടെ സംഗീത കച്ചേരി ഏറ്റവും മുന്നിലിരുന്ന് സുരേഷ് ഗോപി ആസ്വദിച്ചതുമൊക്കെയാണ് പല വീഡിയോകളായി ആരാധകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. സ്വര്‍ണ മുത്തുകള്‍ പിടിപ്പിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്ത കാശിമാലയിട്ട് പിസ്താ ഗ്രീന്‍ സാരിയില്‍ തല നിറയെ മുല്ലപ്പൂ ചൂടി അതീവസുന്ദരിയായി എത്തിയ രാധിക നിരവധി കീര്‍ത്തനങ്ങളാണ് വേദിയില്‍ ആലപിച്ചത്. തുടക്കം മുതല്‍ അവസാനം വരെ വേദിയ്ക്ക് മുന്നിലിരുന്ന് അതെല്ലാം ആസ്വദിക്കുകയായിരുന്നു സുരേഷ് ഗോപി.  

ഇരുവരും ഒരുമിച്ചെത്തുന്ന മുഹൂര്‍ത്തങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം പാലായിലെ പള്ളിയില്‍ ഒരുമിച്ചെത്തിയതും ശ്രദ്ധ നേടിയിരുന്നു. തല നിറയെ മുല്ലപ്പൂ ചൂടി നെറുകയില്‍ സിന്ദൂരം ചാര്‍ത്തി പട്ടുസാരിയണിഞ്ഞെത്തിയ രാധികയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. അന്‍പത്തിനാല് വയസോളം ഉണ്ട് രാധികയ്ക്ക്. നടി മാല പാര്‍വതിയുടെ ഉറ്റ സുഹൃത്തുകൂടിയായ രാധികയ്ക്ക് പക്ഷെ ഡിഗ്രിയുടെ എക്സാം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞപാടെ ഗര്‍ഭിണി ആയി. അധികം വൈകാതെ മറ്റുമക്കളും ജനിച്ചു അങ്ങനെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്നും ഇന്നും ഇപ്പോഴും സംഗീത പഠനം തുടരുന്നുണ്ട്. മക്കളെല്ലാം വലുതായതോടെ സംഗീത രംഗത്ത് സ്വയം തിളങ്ങി മുന്നേറുകയാണ് രാധിക. ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസം ഉണ്ട് സുരേഷ് ഗോപിയും രാധികയും തമ്മില്‍. അദ്ദേഹത്തിന്റെ ബാക്ക് ബോണ്‍ ആരെന്നു ചോദിച്ചാല്‍ അതെന്റെ ഭാര്യ എന്ന് അഭിമാനത്തോടെ പറയാനും അദ്ദേഹം മടിക്കാറില്ല.

ഭാഗ്യ, ഭാവ്നി, ഗോകുല്‍, മാധവ് എന്നിങ്ങനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോള്‍. നല്ലൊരു ഗായികയായി പേരെടുക്കേണ്ടിയിരുന്ന രാധിക സ്വന്തം ഇഷ്ടത്തിനാണ് അത് ഉപേക്ഷിച്ച് മക്കള്‍ക്കും കുടുംബത്തിനും മുന്‍തൂക്കം നല്‍കിയത്. ഇപ്പോള്‍ വൈകിയ വേളയിലും തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള സംഗീത ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് രാധിക. അതിനെല്ലാ പിന്തുണയും സുരേഷ് ഗോപിയും നല്‍കുന്നുണ്ട്. മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ എല്ലാ ഈശ്വരന്മാരെയും ഉപാസിക്കുന്ന സുരേഷ് ഗോപിയുടെ അതേ പ്രകൃതമാണ് രാധികയ്ക്കും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Full Framez (@fullframez_)

radhika sursh gopi kacheri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES