Latest News

കാര തനിക്ക് നാച്വറലായി ഉണ്ടായ കുഞ്ഞാണ്; ഫെര്‍ട്ടിലിറ്റി കാരണമാണ് എഗ് ഫ്രീസ് ചെയ്യുന്നതെന്ന് പലരും കരുതുന്നു; എന്നാല്‍ ഒരു സ്ത്രീക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഇന്‍ഷുറന്‍സാണത്; ഉപാസന കോനിഡേലക്ക് പറയാനുള്ളത്

Malayalilife
 കാര തനിക്ക് നാച്വറലായി ഉണ്ടായ കുഞ്ഞാണ്; ഫെര്‍ട്ടിലിറ്റി കാരണമാണ് എഗ് ഫ്രീസ് ചെയ്യുന്നതെന്ന് പലരും കരുതുന്നു; എന്നാല്‍ ഒരു സ്ത്രീക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഇന്‍ഷുറന്‍സാണത്; ഉപാസന കോനിഡേലക്ക് പറയാനുള്ളത്

തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ ഭാഷയും ദേശവും കടന്ന് ആരാധകരെ നേടിയ താരമാണ്. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരത്തിന്റെ ഭാര്യ ഉപാസന കാമിനേനി രാം ചരണിന്റെ ഭാര്യ എന്നതിനപ്പുറം ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രബല സാന്നിധ്യമാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ താരദമ്പതിമാര്‍ക്ക് കുഞ്ഞ് ജനിച്ചത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഉപാസന അമ്മയായത്. 

കരിയറിലെ തിരക്കുകള്‍ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസന തീരുമാനിക്കുകയായിരുന്നു. താന്‍ നേരത്തെ തന്നെ എഗ് ഫ്രീസിംഗ് ചെയ്തിരുന്നെന്ന് ഉപാസന തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് താരപത്‌നി പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്.

എഗ് ഫ്രീസിംഗ് ബുദ്ധിമുട്ടായിരുന്നില്ല. ഫെര്‍ട്ടിലിറ്റി കാരണം കൊണ്ടാണ് എഗ് ഫ്രീസ് ചെയ്യുന്നതെന്ന് ആളുകള്‍ കരുതുന്നു. പക്ഷെ അത് ഒരു ഇന്‍ഷുറന്‍സ് പോളിസി പോലെയാണ്. ഒരു സ്ത്രീക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഇന്‍ഷുറന്‍സ്. ജീവിതത്തില്‍ ഏത് സമയത്ത് കുഞ്ഞ് വേണമെന്ന് അവള്‍ക്ക് തീരുമാനിക്കാം. കാരണം അവളാണ് ഗര്‍ഭം ധരിക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതും. എഗ് ഫ്രീസിംഗ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബം പിന്തുണച്ചു. 

പക്ഷേ കാര തനിക്ക് നാച്വറലായി ഉണ്ടായ കുഞ്ഞാണ്.കുറച്ച് കാലം കഴിഞ്ഞാല്‍ എംബ്രിയോസുകള്‍ വെച്ച് സയന്‍സിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അവ ഹെല്‍ത്തിയായിരിക്കുമ്പോള്‍ പരമാവധി സേവ് ചെയ്യണം. അതാണ് ഞാന്‍ ചെയ്തത്. സയന്‍സില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്താണ് എഗ് ഫ്രീസിംഗില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നതെന്ന് സ്വയം ചോദിച്ചു. സമൂഹം എന്നെ ആശങ്കപ്പെടുത്തിയില്ല. അതിനുള്ള തൊലിക്കട്ടി വന്നിരുന്നു. വര്‍ഷങ്ങളായുള്ള അനുഭവങ്ങളില്‍ നിന്നാണ് തനിക്ക് മനോധൈര്യം വന്നത്. 

ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന മെസേജുകളെല്ലാം പോസിറ്റീവാണ്. അത് എനിക്കിഷ്ടപ്പെടുന്നുണ്ട്.മകളുടെ കാര്യങ്ങളില്‍ രാം ചരണ്‍ ശ്രദ്ധ കൊടുക്കാറുണ്ട്. തുല്യ പങ്കാളിത്തം അദ്ദേഹം എടുക്കുന്നു. ഞാന്‍ യാത്ര ചെയ്യുന്ന സമയത്ത് എന്നേക്കാളേറെ. ഞാന്‍ ഹാര്‍വാര്‍ഡില്‍ പോയ സമയത്ത് രാം ചരണിനൊപ്പമായിരുന്നു കാര. അദ്ദേഹം മകളുടെ എല്ലാ കാര്യങ്ങളും നോക്കി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും കാരയെ. ഓഫീസ് കാര്യങ്ങളാണ് എനിക്ക് കൂടുതല്‍ എളുപ്പം. 

ഒരു വിവാഹ ബന്ധവും എളുപ്പമല്ല. കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ക്ക് പരസ്പര ബഹുമാനമുണ്ട്, പരസ്പരം നന്നായി അറിയുന്നവരാണ്. ഭര്‍ത്താവില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയാണ്. എങ്ങനെ അങ്ങേയറ്റം ക്ഷമാശീലരായിരിക്കണമെന്ന് ഒരു ആക്ടര്‍ നമ്മളെ പഠിപ്പിക്കും. സെറ്റില്‍ ഒരുപാട് കാത്തിരിക്കേണ്ട സാഹചര്യമുണ്ട്...' ഉപാസന കാമിനേനി പറഞ്ഞു.

കരിയറിലെ തിരക്കകളിലാണ് രാം ചരണ്‍. ശങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ആണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടെങ്കിലും താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. രാം ചരണിന്റെ 40ാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.


 

Upasana Konidela reveals she had Klin Kaara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES