Latest News

ഞങ്ങള്‍ തന്നെ പാടും, ഞങ്ങള്‍ തന്നെ കൈയടിക്കും; സുഹൃത്തുക്കള്‍ക്കൊപ്പം ഗാനം ആലപിച്ച് ശിവകാര്‍ത്തികേയന്‍; വീഡിയോ വൈറലായതോടെ നടനിലെ പാട്ടുകാരനും കൈയ്യടി

Malayalilife
ഞങ്ങള്‍ തന്നെ പാടും, ഞങ്ങള്‍ തന്നെ കൈയടിക്കും; സുഹൃത്തുക്കള്‍ക്കൊപ്പം ഗാനം ആലപിച്ച് ശിവകാര്‍ത്തികേയന്‍; വീഡിയോ വൈറലായതോടെ നടനിലെ പാട്ടുകാരനും കൈയ്യടി

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാണ് എസ്‌കെ എന്ന് വിളിപ്പേരുള്ള ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ അവതാരകനില്‍ നിന്ന് സിനിമയിലെത്തിയ താരം വളരെ പെട്ടെന്ന് പ്രേക്ഷകഹൃദയം കീഴടക്കി. തമിഴ് നടനാണെങ്കിലും മലയാളികള്‍ക്കിടയിലും ശിവകാര്‍ത്തികേയന് വലിയ ആരാധകനിരയുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അമരന്‍ എന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയന്റെ താരമൂല്യവും കൂടിയിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് ശിവകാര്‍ത്തികേയന്‍.
ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു പഴയകാല വിഡിയോയാണ് താരം പങ്കുവച്ചത്. 

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശിവകാര്‍ത്തികേയന്‍.  പങ്കുവച്ചിരിക്കുന്ന പുതിയൊരു വിഡിയോയാണിപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ശിവകാര്‍ത്തികേയന്‍ പങ്കുവച്ചിരിക്കുന്നത്.

അജിത്, ജ്യോതിക, സിമ്രാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വാലി എന്ന ചിത്രത്തിലെ ഓ സോന എന്ന ഹിറ്റ് ഗാനം പാടുന്ന വിഡിയോയാണ് ശിവകാര്‍ത്തികേയന്‍ ഷെയര്‍ ചെയ്തത്. 'നമ്മളൊന്നിച്ച് പോരാടും, 'അയ്യോ അമ്മേ' എന്നൊക്കെ വിളിച്ചുപറയും. ഞങ്ങള്‍ തന്നെ പാടും, ഞങ്ങള്‍ തന്നെ കൈയടിക്കും. ഇത് ചെയ്തതിന് സോറി ദേവ സാര്‍ ആന്‍ഡ് ഹരിഹരന്‍ സാര്‍...'  വിഡിയോയ്‌ക്കൊപ്പം ശിവകാര്‍ത്തികേയന്‍ കുറിച്ചു.

പാടി തീര്‍ന്നതിന് ശേഷമുള്ള ശിവകാര്‍ത്തികേയന്റെ ചിരി ആരാധകരുടെ മനം കവരുന്നുണ്ട്.വിഡിയോ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. പലരും വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്. എസ്. ജെ സൂര്യ സംവിധാനം ചെയ്ത 1999 ല്‍ റിലീസ് ചെയ്ത വാലിയില്‍ അജിത് തന്നെയാണ് നായകനായും വില്ലനായുമെത്തിയത്.

എആര്‍ മുരുഗദോസ് ചിത്രം മദ്രാസിയുടെ തിരക്കുകളിലാണിപ്പോള്‍ ശിവകാര്‍ത്തികേയന്‍. ആക്ഷന്‍ ത്രില്ലറായെത്തുന്ന മദ്രാസിയില്‍ ശിവകാര്‍ത്തികേയന്റെ നായികയായി രുക്മിണി വസന്ത് ആണെത്തുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി ഒരുങ്ങുന്നുണ്ട്.

 

sivakarthikeyan throwback video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES