Latest News

ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്‌സ് ആണ്; അശ്വതിയും വീണയും ഞാനുമെല്ലാം മുന്‍പോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്; ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്: ലക്ഷ്മി പ്രിയ

Malayalilife
ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്‌സ് ആണ്; അശ്വതിയും വീണയും ഞാനുമെല്ലാം മുന്‍പോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്; ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്: ലക്ഷ്മി പ്രിയ

ലയാളികള്‍ക്ക് നിരവധി ചിത്രങ്ങളിലൂടെ  ഏറെ സുപരിചതയായ താരമാണ് ലക്ഷ്മി പ്രിയ. സിനിമാ സീരിയല്‍ മേഖലയില്‍ നിറസാന്നിധ്യമായ  താരം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സ്ത്രീധന വിഷയത്തെ കുറിച്ചുള്ള ചർച്ചകളാണ് നടന്നിട്ടുള്ളതും. അതിൽ പ്രതികരണവുമായി നടിമാരായ അശ്വതി ശ്രീകാന്തും , വീണ നായരും രംഗത്ത് എത്തിയിരുന്നു. ഇവർക്ക് എതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇരുവർക്കും പിൻതുണ അറിയിച്ചു കൊണ്ട് നടി ലക്ഷ്മി പ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്.

വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര്‍ ഇതു കൂടി അറിയണം.ആദ്യമായി വീണ സീരിയലില്‍ അഭിനയിക്കാന്‍ വന്നത് മുതല്‍ വീണയെ എനിക്കറിയാം. സ്വാതി തിരുനാള്‍ അക്കാദമിയില്‍ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവര്‍ ആറ്റുകാല്‍ സ്ഥിര താമസമാക്കുകയും സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.ആദ്യത്തെ സീരിയല്‍ തന്നെ എന്റൊപ്പം ആണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊന്‍പതു കാരിയെ ഷൂട്ടിംഗ് ന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.

എന്നാല്‍ അവളുടെ ഡിഗ്രി കാലഘട്ടത്തില്‍ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങള്‍ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു.ഞാന്‍ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിര്‍ന്ന പെണ്ണായി. നിര്‍ഭാഗ്യവശാല്‍ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.

തളര്‍ന്നു പോയ അവളുടെ അതി ജീവനത്തിന് അവള്‍ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങള്‍ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങള്‍. അവളുടെ മനക്കരുത്ത്.കൊട്ടക്കണക്കിന് വീട്ടുകാര്‍ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വര്‍ണ്ണം ധരിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ വിവാഹ ദിനത്തില്‍ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാര്‍ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വര്‍ണ്ണവും അല്ല.

ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലില്‍ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോണ്‍ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതല്‍ നാടകത്തില്‍ അഭിനയിച്ച് ആ കാശിന് സ്വര്‍ണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിര്‍മണ്ഡപത്തില്‍ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെണ്‍കുട്ടികള്‍ കാര്യശേഷി ഉള്ളവര്‍ ആവണം. ഈ സ്വര്‍ണ്ണം എന്നത് മികച്ച ഒരു സേവിങ്‌സ് ആണ്. ഒരു പവന്‍ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്.

Actress lekshmi priya support to veena nair and aswathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES