ചുരുക്കം ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് ദുര്‍ഗ സിനിമയിലേക്ക് എത്തിയത. നല്ലൊരു നര്‍ത്തകി കൂടിയായ ദുര്‍ഗ്ഗ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്.
ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ കൊച്ചി കാക്കനാട്ടെ ഫഌറ്റിലാണ് ദുര്‍ഗ ഉള്ളത്. നടിയുടെ അച്ഛന്‍, അമ്മ അനിയന്‍ തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്. അനുജനൊടൊപ്പം ചേര്‍ന്ന് ഒരു വീഡിയോ താരം ലോക്ഡൗണില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ ദുര്‍ഗ്ഗ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു യുവാവിനെ കെട്ടിപിടിച്ച് സോഫയില്‍ ചാരി കിടക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. 57 ദിവസത്തിന് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പുമായിട്ടാണ് നടി ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇത് കുറച്ച് ഓവറല്ലേ എന്നും ആരാണ് ഈ യുവാവ് എന്നൊക്കെയാണ് കമന്റ് എത്തുന്നത്. സഹോദരനാണ് എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് ദുര്‍ഗയുടെ സഹോദരനല്ലെന്നാണ് വ്യക്തമാകുന്നത്. സഹോദരന്‍ ദുഷ്യന്ത് ലോക്ഡൗണില്‍ ദുര്‍ഗ്ഗയോടൊപ്പം തന്നെയുണ്ട്.
ചിലര്‍ ഇത് സിനിമാ നിര്‍മ്മാതാവായ അര്‍ജ്ജുന്‍ രവീന്ദ്രനാണ് എന്ന് കമന്റിട്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിങ്ങളുടെ വിവാഹം എന്നാണെന്നും ചിലര്‍ കമന്റില്‍ ചോദിച്ചിട്ടുണ്ട്. മുമ്പും അര്‍ജ്ജുനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്. പ്രണയമാണെങ്കില്‍ അത് പരസ്യപെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ചിലപ്പോള്‍ സഹോദരബന്ധമാകാമെന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.