യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. എന്നാൽ ഇപ്പോൾ സിനിമയില്‍ നടിമാര്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും, ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ തുറന്ന് പറയുകയാണ്.
ലാല്‍ ജോസ് സിനിമയില്‍ നായികയായി വന്ന ആളെന്ന നിലയില്‍ സിനിമയില്‍ എനിക്കൊരു ഗോഡ് ഫാദര്‍ ഉണ്ടായിരുന്നു. സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കകാലങ്ങളിൽ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തില്‍ പറഞ്ഞ പലരെയും കൊണ്ട് നീ സിനിമയില്‍ വന്നത് നന്നായി എന്ന് ഇപ്പോള്‍ തിരുത്തിപ്പറയിക്കാനായി. അതാണെന്റെ സന്തോഷം. അനുശ്രീ പറഞ്ഞു.
‘സിനിമയില്‍ നടിമാര്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ട്. ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. ജീവിക്കാനുള്ള വഴിഎന്നതിനേക്കാൾ ഉപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേ’?. അനുശ്രീ ചോദിക്കുന്നു.