വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്‌സില്‍ നിന്നും റിലീസിനെത്തുന്ന 'സുല്ല്' നവാഗതനായ വിഷ്ണു ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.വീട്ടിലെ അലമാരയില്‍ കുടുങ്ങിപ്പോകുന്ന കുട്ടിയുടെ കഥയാണ് സുല്ല് എന്ന ചിത്രം പറയുന്നത്.ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന സാങ്കേതികപ്രവര്‍ത്തകരുടെ ശരാശരി പ്രായം 23ല്‍ താഴെയും. നവാഗതരെ പ്രോത്സാഹിപ്പിക്കാന്‍ വിജയ് ബാബു തുടങ്ങിയ പുതിയ നിര്‍മാണകമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്‌സ്. ജനമൈത്രി ആയിരുന്നു ഈ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.
വളരെ വ്യത്യസ്തമായ കഥയുമായെത്തിയ സുല്ലിന്റെ ബജറ്റ് 30ലക്ഷത്തിനും താഴെയാണ്. സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരുപാട് ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകുന്ന രീതിയില്‍ വിജയ് ബാബു തുടങ്ങിയ സംരംഭം ഇപ്പോള്‍ തന്നെ സിനിമാലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു.നവാഗതരായ ബാലതാരങ്ങള്‍ക്കൊപ്പം വിജയ് ബാബുവും അനുമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ടൈറ്റില്‍ മ്യൂസിക് അഭിരാമി സുരേഷ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സുരേഷ്. സ്റ്റിജിന്‍ സ്റ്റാര്‍വ്യൂ ഛായാഗ്രഹണം