നാളെ എത്തുന്ന നാല് ചിത്രങ്ങലും മലയാള സിനിമക്ക് മുതല്‍ക്കൂട്ട് ആക്കുന്ന സിനിമകള്‍ ആണ്. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കുന്ന ചിത്രമാണ് കാറ്റ് വിതച്ചവര്‍. പ്രൊഫസര്‍ സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് ബാരെ, ടിനി ടോം, ജയപ്രകാശ് കുളൂര്‍, ഡോ. അഷീല്‍, ദീപക്, രാജീവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന തനഹയില്‍ ടിറ്റോ വിത്സന്‍, ശ്രീജിത്ത് രവി, ഹരീഷ് കണാരന്‍, പുതുമുഖം അഭിലാഷ്, ശരണ്യ ആനന്ദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബികാനന്ദ കുമാറാണ് നിര്‍മ്മാണം.
പുതുമുഖങ്ങളായ സുഹൈന്‍, മിഥുന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരന്‍ നിര്യാതനായ രാജീവ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. ദേവന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കലിംഗ ശശി, നാരായണന്‍ കുട്ടി, സിജോ വട്ടോളി, വിനോദ് ഐസക്ക്, തെസ്‌നി ഖാന്‍, ഗീത വിജയന്‍, അംബിക മോഹന്‍, കുളപ്പുള്ളി ലീല, കനതലത തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍. ഛായാഗ്രഹണം: സുഭാഷ് എ.ആര്‍, സംഗീതസംവിധാനം: ജെ.കെ. ഹരീഷ് മണി. ഡിവൈന്‍ ഫിലിംസാണ് നിര്‍മ്മാണം.
ബാല, ശ്രീജിത്ത് രവി, ജയശ്രീ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 1948 കാലം പറഞ്ഞത്. സായ് കുമാര്‍, ദേവന്‍, പ്രേംകുമാര്‍, അനൂപ് ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ഹരി നായര്‍, ഊര്‍മ്മിള ഉണ്ണി, സീമാ ജി. നായര്‍, ബിന്ദു കൃഷ്ണ തുടങ്ങിയവരാണ് മറ്ര് അഭിനേതാക്കള്‍. ഛായാഗ്രഹണം: പ്രശാന്ത് പ്രണവം, സംഗീതസംവിധാനം മോഹന്‍സിത്താര. ഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രന്‍ തിക്കൊടിയാണ് നിര്‍മ്മാണം.