Latest News

എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവില്‍ അത് പുറത്തുവരും; കള്ളങ്ങള്‍ സത്യത്തിന്റെ വരവിനെ താല്‍ക്കാലികമായി മാത്രം വൈകിപ്പിക്കുന്നു; റസൂലിനൊപ്പം നില്‍ക്കുന്ന സജ്‌നയുടെ ഫോട്ടോ പുറത്ത് വന്നതോടെ  ഫിറോസ്-സജ്‌ന ബന്ധം തകര്‍ത്തത് റസൂല്‍ പൂക്കുട്ടിയെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച; പിന്നാലെ കുറിപ്പുമായി ഫിറോസും

Malayalilife
 എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവില്‍ അത് പുറത്തുവരും; കള്ളങ്ങള്‍ സത്യത്തിന്റെ വരവിനെ താല്‍ക്കാലികമായി മാത്രം വൈകിപ്പിക്കുന്നു; റസൂലിനൊപ്പം നില്‍ക്കുന്ന സജ്‌നയുടെ ഫോട്ടോ പുറത്ത് വന്നതോടെ  ഫിറോസ്-സജ്‌ന ബന്ധം തകര്‍ത്തത് റസൂല്‍ പൂക്കുട്ടിയെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച; പിന്നാലെ കുറിപ്പുമായി ഫിറോസും

വളരെ അധികം വര്‍ഷങ്ങളായി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് പൊളി ഫിറോസ് എന്ന പേരില്‍ ശ്രദ്ധേയനായ അവതാരകനും നടനും ഡാന്‍സറുമായ  ഫിറോസ് ഖാന്‍. മോഡല്‍ കൂടിയായ ഫിറോസ് ഏറെ നാളുകള്‍ക്കുശേഷം വൈറലായതും ജനശ്രദ്ധ നേടിയതും ബി?ഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തശേഷമാണ്. മുന്‍ ഭാര്യ സജ്‌നയ്‌ക്കൊപ്പമായിരുന്നു ഫിറോസ് ബിഗ് ബോസില്‍ എത്തിയത്.

രണ്ടാഴ്ചയ്ക്ക് മുകളില്‍ ഇരുവരും ഹൗസില്‍ ഉണ്ടായിരുന്നു. പിന്നീട് ഷോയുടെ നിയമങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടു. സജ്‌ന മോഡലും സീരിയല്‍ താരവുമാണ്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കുറച്ച് നാളുകള്‍ കഴിഞ്ഞശേഷം ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു.

രണ്ടുപേരും അവരവരുടെ കലാജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ സജ്‌നയും റസൂല്‍ പൂക്കുട്ടിയും പ്രണയത്തിലാണെന്നും ആ ബന്ധമാണ് ഫിറോസും സജ്‌നയും വേര്‍പിരിയാന്‍ കാരണമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാത്രമല്ല റസൂലിനൊപ്പം നില്‍ക്കുന്ന സജ്‌നയുടെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റസൂല്‍ പൂക്കുട്ടിയുമായി സജ്‌നയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയശേഷം ഫിറോസ് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടിരുന്നു. അതില്‍ എഴുതിയത് ഇങ്ങനെയായിരുന്നു... എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല. ഒടുവില്‍ അത് പുറത്തുവരും. കള്ളങ്ങള്‍ സത്യത്തിന്റെ വരവിനെ താല്‍ക്കാലികമായി മാത്രം വൈകിപ്പിക്കുന്നുവെന്ന് മാത്രം എന്നായിരുന്നു ഫിറോസ് പങ്കിട്ടത്.

 വേര്‍പിരിഞ്ഞശേഷം മക്കളുമായി ഉമ്മയ്‌ക്കൊപ്പമാണ് സജ്‌നയുടെ താമസം. സോഷ്യല്‍മീഡിയയിലും സജ്‌ന ആക്ടീവാണ്.

firoz khan and sajna noor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES