Latest News

നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍. ബാലകൃഷ്ണന്റെ പേരില്‍ അവാര്‍ഡ്; ഫെഫ്ക NLB ഫോട്ടോഗ്രാഫി അവാര്‍ഡ് ലോഗോ പ്രകാശനം ചെയ്ത്‌ സിബി മലയില്‍

Malayalilife
topbanner
  നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍. ബാലകൃഷ്ണന്റെ പേരില്‍ അവാര്‍ഡ്; ഫെഫ്ക NLB ഫോട്ടോഗ്രാഫി അവാര്‍ഡ് ലോഗോ പ്രകാശനം ചെയ്ത്‌ സിബി മലയില്‍

ഫെഫ്ക സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ്  യൂണിയന്റെ നേതൃത്വത്തില്‍, പ്രശസ്ത ഫോട്ടോ ഗ്രാഫറായിരുന്ന അന്തരിച്ച NL ബാലകൃഷ്ണന്റെ  പേരില്‍സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന 'ഫെഫ്ക NLB അവാര്‍ഡിന്റെ' ലോഗോ പ്രശസ്ത സംവിധായകനും  ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍ പ്രകാശനം ചെയ്തു. 

ഫെഫ്ക സ്റ്റില്‍ ഫോട്ടൊഗ്രാഫേഴ്‌സ് യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ലോഗോ പ്രകാശ ചടങ്ങ് നടന്നത്.സിനിമാരംഗത്ത് സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സിന് ഒരു അവാര്‍ഡ് നല്‍കുന്നില്ല. അതുകൊണ്ടു കൂടിയാണ്
യൂണിയന്‍ മുന്‍ കൈ എടുത്ത് അംഗംങ്ങള്‍ക്കായി, സിനിമാ രംഗത്ത് മാത്രമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

 2022 - 23 കാലത്തെ രണ്ട് ചിത്രങ്ങള്‍ വീതമാണ് ഒരംഗത്തിന് അയക്കാന്‍ സാധിക്കുക. 
വിദഗ്ദ പാനലായിരിക്കും വിജയികളെ കണ്ടെത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കും.അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള 17 അംഗ ഭരണസമിതിയെതെരഞ്ഞെടുത്തു. 

 ബെന്നി ആശംസ (പ്രസിഡന്റ്)  ബന്നി ആര്‍ട്ട് ലൈന്‍(ജനറല്‍ സെക്രട്ടറി) ദീപാ അലക്‌സ് ( ട്രഷറാര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി നിലവില്‍ വന്നു.അംഗങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് മൊമന്റോ നല്‍കി ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്തമാക്കിയവര്‍ക്ക്ക്യാഷ് അവാര്‍ഡും മൊമന്റോയും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. സംവിധായകന്‍ വ്യാസന്‍ എടവനക്കാടാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

സമാപനസമ്മേളനത്തില്‍ ഫെഫ്ക്ക ട്രഷറാര്‍ ആര്‍ എച്ച് സതീഷ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി.ബെന്നി ആര്‍ട്ട് ലൈന്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.സനല്‍ കുത്തുപറമ്പിന്റെ ആദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ബെന്നി ആശംസ സ്വാഗതവും ദീപ അലക്‌സ് നന്ദിയും രേഖപ്പെടുത്തി.

Read more topics: # ഫെഫ്ക
fefka nlb award logo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES