മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുവെന്നും ചില അഭിനേതാക്കള്‍ പ്രശ്‌നം സൃഷ്ടിക്കുകയുമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എഡിറ്റ് ചെയ്ത് ഉടന്‍ കാണണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ചില നടന്‍മാര്‍ അവര്‍ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു ഈ വിഷയം. ഇതിനിടയില്‍ ഇപ്പോഴിത നടന്‍ ഉണ്ണികൃഷ്ണനെ കുറിച്ച് സംവിധായകന്‍ അഭിലാഷ് വിസി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഷൂട്ടിംങ് സെറ്റുകളില്‍ പാലിക്കുന്ന വിനയവും, മര്യാദയും എല്ലാം തന്നെ മറ്റുള്ള എല്ലാവര്‍ക്കും മാതൃകയാണെന്ന് സംവിധായകന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിസി അഭിലാഷിന്റെ വാക്കുകള്‍.
വിസി അഭിലാഷിന്റെ വാക്കുകള്‍-
മലയാള സിനിമയിലെചില യുവതാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്.എന്നാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്
എന്റെ കഴിഞ്ഞ സിനിമയിലെ നായകവേഷം ചെയ്തഈ ചെറുപ്പക്കാരനെയാണ്.
സെറ്റില്‍ എല്ലാവരോടും ഹൃദ്യമായി ഇടപെടുന്ന വിഷ്ണുവിനെ പറ്റി
'സബാഷ് ചന്ദ്രബോസി'ന്റെ ഷൂട്ടിംഗ് ഒരാഴ്ച്ച പിന്നിട്ട സമയത്ത് തന്നെ
ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഒരു സിനിമയില്‍ ക്രിയേറ്റിവിറ്റിയുടെ അവസാന വാക്ക് സംവിധായകനാണെന്ന് വിശ്വസിക്കുന്ന,പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന,പാതിരാത്രി ഷൂട്ട് കഴിഞ്ഞാലും അതീവരാവിലെ വിത്ത് മേക്കപ്പില്‍ അടുത്ത ഷോട്ടിനായി ഹാജരാവുന്ന,ലഹരി ഭ്രമങ്ങളില്‍ അടിമപ്പെടാത്ത,വിഷ്ണുവിനെ പോലുള്ളവരിലാണ് എന്റെ പ്രതീക്ഷ.
വേറെയും ഒരുപാട് വിഷ്ണുമാരുള്ള ഇന്‍ഡസ്ട്രിയാണിത്.നിര്‍മ്മാതാവിനും സംവിധായകനും ആത്യന്തികമായി സിനിമയ്ക്കുംകഥാ പാത്രത്തിനും മൂല്യം കല്‍പ്പിക്കുന്ന അഭിനേതാക്കളെ മാത്രമേഇനി സ്വന്തം സിനിമയില്‍ വിശ്വസിക്കുന്ന സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആവശ്യമുള്ളൂ എന്ന് ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന് മലയാള സിനിമയിലുള്ളൂ. ??
സിനിമ മുഖ്യം ബിഗിലേ.??
- വി സി അഭിലാഷ്.