Latest News

ആ തീയറ്ററിലെ ഇരുട്ടില്‍, തന്റെ മുന്നിലോ തൊട്ടടുത്ത സീറ്റിലോ ഇരിക്കുന്ന പെണ്ണുങ്ങളെ അവര്‍ തോണ്ടും.. തരം കിട്ടിയാല്‍ അവരുടെ ചന്തിക്ക് തട്ടും..!ലിപ് ലോക്ക് കണ്ട നിമിഷം മുതല്‍ ആ നായിക അവര്‍ക്ക് 'വെടി' ആയിമാറും; സിനിമയിലെ അശ്ലീല രംഗങ്ങളെക്കുറിച്ചും ആസ്വാദന വൈകൃതങ്ങളെക്കുറിച്ചും യുവാവിന്റെ വേറിട്ട കുറിപ്പ്

Malayalilife
ആ തീയറ്ററിലെ ഇരുട്ടില്‍, തന്റെ മുന്നിലോ തൊട്ടടുത്ത സീറ്റിലോ ഇരിക്കുന്ന പെണ്ണുങ്ങളെ അവര്‍ തോണ്ടും.. തരം കിട്ടിയാല്‍ അവരുടെ ചന്തിക്ക് തട്ടും..!ലിപ് ലോക്ക് കണ്ട നിമിഷം മുതല്‍ ആ നായിക അവര്‍ക്ക് 'വെടി' ആയിമാറും; സിനിമയിലെ അശ്ലീല രംഗങ്ങളെക്കുറിച്ചും ആസ്വാദന വൈകൃതങ്ങളെക്കുറിച്ചും യുവാവിന്റെ വേറിട്ട കുറിപ്പ്

തേജസ്സുള്ള മുഖവും സ്മാര്‍ട്ടായ പെരുമാറ്റ രീതിയും അഭിനയവും കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയത്തൊടൊപ്പം യാത്രകള്‍ പോകാനും ലെനയ്ക്ക് ഏറെ ഇഷ്ടമാണ്. തല മൊട്ടയടിച്ച് താരം നടത്തിയ ഹിമാലയന്‍ യാത്ര ഏറെ ശ്രദ്ധനേടിയിരുന്നു. സുഹൃത്തുകള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനേക്കാള്‍ ഏറെ ഒറ്റയ്ക്കുള്ള ട്രിപ്പുകളാണ് ലെന ഏറെ ആസ്വദിക്കുന്നത്. ഇപ്പോള്‍ 50 ദിവസത്തേക്ക് നേപ്പാളില്‍ ട്രിപ്പ് പോയ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.

സോളോ ഫീമെയില്‍ ട്രാവലര്‍ എന്ന തന്റെ വ്‌ളോഗിലൂടെയാണ് ലെനയുടെ യാത്രാനുഭവങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ നേപ്പാളില്‍ എത്തി തേന്‍വേട്ടയ്ക്ക് പോയ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ടുള്ള താരത്തിന്റെ പുതിയ വ്‌ളേഗാണ് വൈറലാകുന്നത്. വലിയ പ്ലാനിംഗ് ഒന്നും ഇല്ലാതെ നടത്തിയ യാത്രയായിരുന്നു നേപ്പാളിലേക്ക്. അവിടെയെത്തിയതിനുശേഷമാണ് പോകേണ്ട സ്ഥലങ്ങളൊക്കെ നെല തീരുമാനിച്ചത്. അങ്ങനെയിരിക്കെ ഒരു സംഘം തേനെടുക്കാന്‍ കാട്ടില്‍ പോകുന്നുവെന്നറിഞ്ഞ താരം അവര്‍ക്കൊപ്പം തേന്‍വേട്ടക്ക് പോവുകയായിരുന്നു.

80 വയസുള്ള ഗുരുവാണ് തേന്‍ വേട്ട സംഘത്തിന്റെ തലവന്‍. വെളുപ്പിന് ട്രക്കിങ് ആരംഭിച്ചു. വയസു ഏറെ പിന്നിട്ടിട്ടും ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒഴുകുന്ന പുഴ മുറിച്ചുകടന്നും ചെങ്കുത്തായ മലകയറിയുമുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും ലെന കൂട്ടിച്ചേര്‍ത്തു. കുത്തനെയുള്ള മലയുടെ മടക്കിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. അട്ടകടിയേറ്റ തന്റെ കാലിന്റെ ചിത്രവും ലെന വീഡിയോയില്‍ കാണിക്കുന്നുണ്ട്. രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുകൂടിയുള്ള സംഭാഷണവുമൊക്കെ നേപ്പാള്‍ യാത്രയുടെ മാത്രം പ്രത്യേകതകളാണ്.

തേന്‍ എടുക്കുന്ന രീതിയും മറ്റുമൊക്കെ വിഡിയോയില്‍ ലെന വിശദീകരിക്കുന്നുണ്ട്. നേപ്പാളിലെ തേന്‍ ലോകപ്രശസ്തമാണ്, സാധാരണ ഇങ്ങനെ ലഭിക്കുന്ന തേനില്‍ ഭൂരിഭാഗവും മത്തുപിടിപ്പിക്കുന്നതരത്തിലുള്ളതാകും. എന്നാല്‍ താന്‍ കൂടി ഉള്‍പ്പെട്ട ഈ തേന്‍ വേട്ട അത്യന്തം വിജയകരമായിരുന്നുവെന്നും ആ തേന്‍ ഏറ്റവും നല്ല പോഷക ഗുണമുള്ളതുമായിരുന്നുവെന്ന് ലെന പറയുന്നു.

നേപ്പാളില്‍ നിന്നും തവളയിറച്ചിയും തദ്ദേശീയമായി വാറ്റിയ പാനിയവുമെല്ലാം കഴിച്ച അനുഭവവും ലെനയുടെ വ്‌ളോഗിലുണ്ട്. തേന്‍ ശേഖരിക്കാനായി പോയ സംഘമാണ് ഈ തലമുറയിലെ അവസാനത്തെ തേന്‍വേട്ടക്കാര്‍ എന്നറിഞ്ഞപ്പോള്‍ ആ യാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. യാത്രകളും വിശേഷങ്ങളും അവസാനിക്കുന്നില്ലെന്നും അടുത്തതായി അന്നപൂര്‍ണ മലനിരകളിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളുമായി കാണാമെന്നും പറഞ്ഞാണ് ലെന യാത്രാവിശേഷം അവസാനിപ്പിച്ചത്.

Read more topics: # fb post about movie lip lock
fb post about movie lip lock

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES