Latest News

ആര്യ സിബിന്‍ വിവാഹത്തില്‍ പങ്കെടുക്കില്ല; വിവാഹ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും നടി ഫറ ഷിബില മറുപടി നല്കിയില്ല; ഉറ്റ സുഹൃത്തുക്കള്‍  വേര്‍പിരിഞ്ഞോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
ആര്യ സിബിന്‍ വിവാഹത്തില്‍ പങ്കെടുക്കില്ല; വിവാഹ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും നടി ഫറ ഷിബില മറുപടി നല്കിയില്ല; ഉറ്റ സുഹൃത്തുക്കള്‍  വേര്‍പിരിഞ്ഞോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

കക്ഷി അമ്മിണിപ്പിള്ള, കഠിന കടോരമീ അണ്ഡകടാഹം എന്നിങ്ങിനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബില. ഫറയും നടിയും അവതാരികയുമായ ആര്യയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ആര്യയുടെയും ഡിജെ സിബിന്റെയും വിവാഹ നിശ്ചയ ചടങ്ങുകളില്‍ ഫറ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫറ. ആര്യയുടെ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കേരള ക്രൈം ഫയല് സീസണ് 2 വിന്റെ പ്രമോഷന്‍ വേളയില്‍ സംസാരിക്കവെയാണ് സിബിന്‍ ആര്യ വിവാഹത്തെ കുറിച്ച് ഫറ തുറന്ന് സംസാരിക്കുന്നത്.

ഉറ്റ സുഹൃത്തുക്കളായ നിങ്ങള്‍ക്ക് ആര്യയും സിബിനുമായുള്ള വിവാഹം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു ചോദ്യം. അതോ സുഹൃത്തായ താങ്കള്‍ക്കും ഒരു ഷോക്ക് ആയിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് മറുപടിയായി നോ കമന്റ്സ് എന്നാണ് താരം പറയുന്നത്. പിന്നീട് ആര്യക്ക് ബ്രൈഡല്‍ ഷവര്‍ നല്‍കുന്നുണ്ടെങ്കില്‍ എന്ത് തീമായിരിക്കും നല്‍കുക എന്നായിരുന്നു താരത്തിനോട് പിന്നീടുള്ള ചോദ്യം. എന്നാല്‍ അതിന്റെ മറുപടി 'നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ വിവാഹത്തില്‍ പങ്കെടുക്കുന്നില്ല, ഇങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമിക്കണം' എന്നാണ് ഫറ പറഞ്ഞത്. ഈ ഇന്റര്‍വ്യൂവിന് ശേഷമാണ് ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നത്.

സിബിനും ഫറ ഷിബിലയും ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഒരേ ഫ്ളാറ്റിലെ വ്യത്യസ്ത നിലകളില്‍ ആയിട്ടായിരുന്നു മൂന്നു പേരുടെയും താമസം. ഇതേക്കുറിച്ചോക്കെ മുന്‍പ് ആര്യ പങ്കെടുത്ത അഭിമുഖത്തില്‍ അതിഥിയായി എത്തിയപ്പോള്‍ സിബിനും ഫറയും തുറന്നു പറഞ്ഞിട്ടുണ്ട്. 'ഇത് ഫ്രണ്ട്ഷിപ്പ് അല്ല, എന്റെ കുടുംബം ആണ്. ഷിബിയെ എനിക്ക് കിട്ടുന്നത് ഒരു ബിഗ്‌ബോസ് ബന്ധത്തിലൂടെ ആണ്.

ഷിബിയെ കിട്ടുന്നത് വിജിത് നായര്‍ വഴിയാണ്. വിജിത് ഷിബിയുടെ ഭര്‍ത്താവ് ആണ്. ഞാന്‍ പങ്കെടുത്ത ബിഗ്‌ബോസ് സീസണില്‍ ഒക്കെ ടാസ്‌ക്ക് ഹെഡ് ആയിരുന്നു വിജിത്തേട്ടന്‍. ഞങ്ങള്‍ അങ്ങനെ ക്ലോസ് ആയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇവരുടെ മോനുമായിട്ടാണ് ഞാന്‍ ആദ്യം ക്ളോസ് ആവുന്നത്. വീരു എന്റെ ഫാന്‍ ആയിരുന്നു. മോന്‍ വഴി ഞങ്ങള്‍ ക്ലോസ് ആയി. ഇവര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായതോടെ ഞങ്ങള്‍ ഒരേ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം ആയി. മുകളിലത്തെ ഫ്ലോറില്‍ ഇവരും, താഴെ ഞാനും. തിരുവനന്തപുരത്ത് നിന്നും എന്നെ കൊച്ചിയില്‍ എത്തിച്ചത് ഇവളാണ്.

കുഞ്ഞിനെ മാനേജ് ചെയ്യാന്‍ വേണ്ടി ഞങ്ങളുടെ രണ്ടുപേരുടെയും മക്കളെ ഒരേ സ്‌കൂളിലാക്കി. ഞാന്‍ ഇല്ലെങ്കില്‍ ഷിബിയാണ് കുഞ്ഞിന്റെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. സിബിനും ഇതേ ഫ്ലാറ്റില്‍ തന്നെയാണ് താമസം. എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും അപ്‌ഡേറ്റഡ് ആണ് ഞങ്ങള്‍' എന്നാണ് ആര്യ ഷിബിലയെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്രയേറെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ഇവര്‍ വേര്‍പിരിയാന്‍ കാരണം എന്താണ് എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നത്. ഫറ ഷിബിലയും ഭര്‍ത്താവും വിജിതയുമൊക്കെയായി ആര്യ യാതൊരു സൗഹൃദവും പുലര്‍ത്തുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ആര്യ സിബിനുമായി അടുത്തതും സുഹൃത്തുക്കളുമായി അകന്നതും. ആര്യയും സിബിനും ഒരുമിച്ച് ഒരു ജീവിതം തുടങ്ങാമെന്ന തീരുമാനം എടുത്തതാണോ ഇവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയത് എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്.

കക്ഷി അമ്മിണിപ്പിള്ള അടക്കം നിരവധി സിനിമകളുടെ ഭാഗമാണ് ഷിബില. താരം ചെയ്ത കഥാപാത്രങ്ങളില്‍ ഓരോന്നിലും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. വിനയ് ഫോര്‍ട്ടിനൊപ്പമുള്ള സോമന്റെ കൃതാവിലും ഏറെ വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രം. വിജിത്ത് ആണ് ഷിബിലയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു വിജിത്തിന്റെയും ഷിബിലയുടെയും . മലപ്പുറത്തെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് താനെന്ന് മുന്‍പൊരിക്കല്‍ നടി പറഞ്ഞിരുന്നു. മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്യുന്നതില്‍ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ആ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ കഥയും താരം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനാണ് വിജിത്ത്. വീര്‍ അഭിമന്യു എന്നാണ് ഏക മകന്റെ പേര്.

farah shibila arya friendship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES