Latest News

രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും; ലോകേഷ് കനകരാജ് ചിത്രം കൂലിയില്‍ അണിനിരക്കുക വമ്പന്‍ താരനിരകള്‍

Malayalilife
topbanner
 രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും; ലോകേഷ് കനകരാജ് ചിത്രം കൂലിയില്‍ അണിനിരക്കുക വമ്പന്‍ താരനിരകള്‍

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ 'കൂലി'യുടെ ഭാഗമാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം 'വിക്രമിന്' ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ 'വേട്ടയ്യ'നിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രത്തില്‍ അമീര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 6 ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷന്‍ ചിത്രമായ കൂലിയില്‍് ശ്രുതി ഹാസന്‍ ആണ് നായിക.

തമിഴ്‌നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. 

അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയന്‍ ഒക്ടോബറില്‍ തിയേറ്ററില്‍ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോന്‍, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.അനിരുദ്ധ് രവിചന്ദറാണ് സംഗീതം ലൈക പ്രൊഡക്ഷന്‍ ആണ് വേട്ടയന്‍ നിര്‍മ്മിക്കുന്നത്

fahadh faasil with rajinikanth

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES