Latest News

ബഡ്ജറ്റ് 5 ലക്ഷം; ലൊക്കേഷന്‍  കുളു, മണാലി, കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍;  ക്യാമറ ഒഴികെ എല്ലാ ജോലികളും ഒറ്റയ്ക്ക്;സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം കേരളാ ലൈവ് അണിയറയില്‍; ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാന്‍ നടന്‍

Malayalilife
ബഡ്ജറ്റ് 5 ലക്ഷം; ലൊക്കേഷന്‍  കുളു, മണാലി, കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍;  ക്യാമറ ഒഴികെ എല്ലാ ജോലികളും ഒറ്റയ്ക്ക്;സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം കേരളാ ലൈവ് അണിയറയില്‍; ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാന്‍ നടന്‍

ചെറിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. 'കേരളാ ലൈവ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്ന് താരം പങ്ക് വച്ചു. നൂറിലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം കുളു മണാലി, കാശ്മീര്‍ എന്നിവിടങ്ങളിലായി ഇനി പാട്ടിന്റെ ചിത്രീകരണം നടക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.ക്യാമറ ഒഴികെ ബാക്കി വര്‍ക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്.

കുറിപ്പ് ഇങ്ങനെ:

വെറും 5 ലക്ഷം രൂപാ ബഡ്ജറ്റില്‍ ഒരുങ്ങുന്ന എന്റെ 12 മത്തെ സിനിമ 'കേരളാ ലൈവ്' രണ്ടാം ഷെഡ്യൂള്‍ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ് ഉള്ള 100 + പുതുമുഖ നടീ നടന്‍മാര്‍ അഭിനയിക്കുന്നു.ആദ്യ schedule കഴിഞ്ഞതില്‍ പിന്നെ മഴ, എന്റെ ചില കുഞ്ഞു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒക്കെ ആയി തുടര്‍ച്ചയായി യാത്രയില്‍ ആയതിനാല്‍ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാന്‍ കാരണം. ചില ഗാനങ്ങള്‍ ഷില്ലോങ്, ഡാര്‍ജിലിംഗ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്.. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങള്‍ കുളു, മണാലി, കാശ്മീര്‍ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ. ബാക്കി ഈ schedule ലില്‍ പൂര്‍ത്തി ആക്കണം..

ക്യാമറ ഒഴികെ എല്ലാ ജോലികളും ഞാന്‍ ഒറ്റക്ക് ചെയ്യുന്നു.എഡിറ്റിങ് , ഡബ്ബിംഗ് ജോലികള്‍ ഉടനേ ചെയ്ത് തീര്ത്തു ഓണം റിലീസ് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു..By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരുമില്ല..)

 

santhosh pandit movie kerala live

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES