അഭിനേതാക്കള്‍ എന്നതിലുപരി കൂട്ടുകാര്‍ കൂടിയാണ് നസ്രിയ, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, പാര്‍വ്വതി, ദുല്‍ഖര്‍,നിവിന്‍ പോളി തുടങ്ങിയവര്‍. ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റായിരുന്നു. കൂടെയിലൂടെ മലയാളികള്‍ സഹോദരങ്ങളായി ഏറ്റെടുത്ത താരങ്ങളാണ് നസ്രിയയും പൃഥ്വിരാജും. പൃഥ്വിയുടെ മകള്‍ അല്ലിയുടെ സുഹൃത്ത് കൂടിയാണ് നസ്രിയ. ഇപ്പോള്‍ ആലിയെ കാണാനെത്തിയ നസ്രിയയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
സൈക്കോ വില്ലനായും നായകനായുമൊക്കെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയ്ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവാണ് താരം മലയാള സിനിമയിലേക്ക് നടത്തിയത്. ഒരോ കഥാപാത്രങ്ങളും വ്യത്യസ്തമായാണ് താരം അഭിനയിക്കുന്നത്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന താരം ഏറെ ആരാധകരുടെ യുവനായിക നസ്രിയയെ സ്വന്തമാക്കിയതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചെത്തുന്ന ട്രാന്‍സിന്റെ പോസ്റ്റര്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവയായിരിക്കയാണ് നസ്രിയ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇരുവരും.
ഇരുവരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് വലിയ ഹിറ്റായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ട്രാന്‍സിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. അഭിനേതാക്കള്‍ എന്നതിലുപരി സിനിമനയിലെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജ് നസ്രിയ ഫഹദ് ഫാസില്‍ ദുല്‍ഖര്‍ തുടങ്ങിയവരൊക്കെ. താരങ്ങളെന്നതിലുപരി അടുത്ത കുടുംബാംഗങ്ങളെ പോലെയാണ് ഇവരൊക്കെ. നസ്രിയയുടെ പിറന്നാളിന് പൃഥ്വിരാജ് ആശംസയുമായി എത്തിയിരുന്നു. . നേരിട്ട് കാണുന്നതിന് മുന്‍പ് തന്നെ തനിക്ക് സഹോദരി എന്ന് തോന്നിയ ആളാണ് നസ്രിയ എന്നും നസ്രിയയും തന്റെ മകള്‍ ആലിയും വലിയ കൂട്ടുകാരാണെന്നും പൃഥ്വിരാജ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആലിയെ കാണാന്‍ ഫഹദിനൊപ്പം നസ്രിയ എത്തിയതിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വളര്‍ത്തുനായ ഒറിയോയ്‌ക്കൊപ്പമാണ് നസ്രിയ എത്തിയത്. മൂവര്‍ക്കുമൊപ്പം കളിക്കുന്ന ആലിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.