Latest News

ഉദ്ഘാടനം നിങ്ങള്‍ ചെയ്‌തോളു ഞാന്‍ പ്രസംഗിക്കാമെന്ന് പറഞ്ഞിട്ട് ഇവിടെ വന്നപ്പോള്‍ കാലുവാരി; ടെക്‌നോപാര്‍ക്കില്‍ ടെക്കികളെ സാക്ഷിയാക്കി നസ്‌റിയയെ നെഞ്ചോട് ചേര്‍ത്ത് ഫഹദ്; വീഡിയോ വൈറല്‍!!!

Malayalilife
topbanner
ഉദ്ഘാടനം നിങ്ങള്‍ ചെയ്‌തോളു ഞാന്‍ പ്രസംഗിക്കാമെന്ന് പറഞ്ഞിട്ട് ഇവിടെ വന്നപ്പോള്‍ കാലുവാരി; ടെക്‌നോപാര്‍ക്കില്‍ ടെക്കികളെ സാക്ഷിയാക്കി നസ്‌റിയയെ നെഞ്ചോട് ചേര്‍ത്ത് ഫഹദ്; വീഡിയോ വൈറല്‍!!!

നസ്രിയയെ തോളോട് ചേര്‍ത്ത് നിര്‍ത്തി ഫഹദിന്റെ പ്രസംഗം. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടെക്‌നോ പാര്‍ക്കില്‍ നടന്ന സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 11'ന്റെ ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് നീങ്ങിയ നസ്രിയയെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി ഫഹദ് നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്. പരിപാടിയുടെ ടീസര്‍ വീഡിയോയാണ് ഇരുവരും ചേര്‍ന്ന് പ്രകാശനം ചെയ്തത്.

ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള്‍ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്', സദസ്സിനോട് ഫഹദ് തമാശ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ നിങ്ങള്‍ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍. താരദമ്പതികളുടെ സാന്നിധ്യം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ നന്നായി ആസ്വദിച്ചു. ആധുനിക ജീവിതത്തിലെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബര്‍ സുരക്ഷയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.

സെബര്‍ സുരക്ഷയെക്കുറിച്ച് ലളിതമായി വിവരിക്കാനും ഫഹദ് ഇരുവര്‍ക്കുമിടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു. സൈബര്‍ സെക്യൂരിറ്റി നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് ഇടപെടുകയെന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ നസ്രിയ തന്നോട് ചോദിച്ചെന്നും ഫുഡ് ഹോം ഡെലിവെറി ആപ്പുകളുടെ അത്രതന്നെ പ്രാധാന്യമുണ്ട് സൈബര്‍ സെക്യൂരിറ്റിക്ക് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫഹദ് പറഞ്ഞു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ പ്രധാനപ്പെട്ട പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.
 

fahad-and-nazriya-technopark-cyber cell kokkon programm

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES