Latest News

ഏത് തരത്തിലുള്ള റീമസ്റ്ററിങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന്  ഞങ്ങള്‍ക്കറിയില്ല; ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല; സ്ഫടികം തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കുകയാണ്; ഏഴിമല പൂഞ്ചോല റീമാസ്റ്റര്‍ വേര്‍ഷന്‍ പുറത്തിറങ്ങിയതിനെതിരെ ഭദ്രന്റെ കുറിപ്പ്

Malayalilife
 ഏത് തരത്തിലുള്ള റീമസ്റ്ററിങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന്  ഞങ്ങള്‍ക്കറിയില്ല; ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല; സ്ഫടികം തിയേറ്റര്‍ റിലീസിന് ഒരുക്കിക്കൊണ്ടിരിക്കുകയാണ്; ഏഴിമല പൂഞ്ചോല റീമാസ്റ്റര്‍ വേര്‍ഷന്‍ പുറത്തിറങ്ങിയതിനെതിരെ ഭദ്രന്റെ കുറിപ്പ്

മലയാളത്തില്‍ എക്കാലത്തെയും മാസ് എന്റെര്‍ടെയ്നറാണ് 'സ്ഫടികം'. സിനിമ പോലെ ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം റീമാസ്റ്ററിംഗ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വീഡിയോ ട്രെന്‍ഡിങ് ആയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഭദ്രനും എത്തി. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.

ഏഴിമല പൂഞ്ചോലഎന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം ആണ് റീമാസ്റ്റര്‍ ചെയ്ത് പുറത്ത് വന്നത്.വലിയ പ്രതികരണമായിരുന്നു റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയ ഗാനത്തിന് ലഭിച്ചത്.എന്നാല്‍ ഇതിന് പിന്നാലെയാണ് സംവിധായകന്‍ ഭദ്രന്‍ ഫെയ്‌സബുക്കില്‍ കുറിപ്പ് പങ്ക് വക്കുന്നത്.

ഏഴിമല പൂഞ്ചോല എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണാന്‍ ഇടയായെന്നും എന്നാല്‍ അത് ആരാണ് ചെയ്തതെന്നോ ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്നോ തങ്ങള്‍ക്കറിയില്ലെന്നും ഭദ്രന്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ:
'എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ. സ്ഫടികം സിനിമയിലെ 'ഏഴിമല പൂഞ്ചോല 'എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിങ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം. ഏത് തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമെന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.

 ഞാന്‍ കൂടി ഉള്‍പ്പെട്ട ജിയോമട്രിക് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കല്‍ എക്സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള ചെന്നൈയിലെ 4 ഫ്രെയിംസ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4k അറ്റ്മോസ് മിക്സിങ്ങും ഇന്ററക്സിങ് ആയുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു'
 

ezhimala poonchola video song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES