Latest News

സണ്ണി ലിയോണിന്റെ പരിപാടി; സ്റ്റേജ്ഷോ നടന്നില്ലെങ്കില്‍ ലക്ഷങ്ങള്‍ ബാധ്യതയെന്ന് കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയന്‍; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടും; സണ്ണിയുടെ പരിപാടിക്ക് അനുമതി നല്‍കിയതിലും വിവാദം

Malayalilife
 സണ്ണി ലിയോണിന്റെ പരിപാടി; സ്റ്റേജ്ഷോ നടന്നില്ലെങ്കില്‍ ലക്ഷങ്ങള്‍ ബാധ്യതയെന്ന് കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയന്‍; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടും; സണ്ണിയുടെ പരിപാടിക്ക് അനുമതി നല്‍കിയതിലും വിവാദം

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്ക് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചതോടെ വെട്ടിലായി പരിപാടിയുടെ സംഘാടകരായ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയന്‍. സണ്ണിയുടെ പരിപാടി നടക്കാത്ത അവസ്ഥ വന്നാല്‍ ഇത് സംഘാടകരെ കടക്കെണ്ിയിലാക്കുന്ന അവസ്ഥയിലാണ്. ഇതോടെ വിലക്ക് നീക്കാന്‍ കേരള വിസിയോട് ആവശ്യപ്പെടാന്‍ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ തീരുമാനിച്ചു.

അഡ്വാന്‍സ് തുക നല്‍കിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നല്‍കിയതില്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജില്‍ സണ്ണി ലിയോണിന്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സര്‍ക്കാര്‍ വിലക്കുള്ളിനാല്‍ വിസി ഇന്നലെ അനുമതി നിഷേധിച്ചു.

20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയന്‍ സണ്ണി ലിയോണിന് അഡ്വാന്‍സായി നല്‍കിയത്. പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നടക്കം ഇതുവരെ പിരിച്ചത് ഒരു കോടി രൂപയുമാണ്. ഈ സാഹചര്യത്തില്‍ അനുമതിക്കായി വിസിയെ സമീപിക്കുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ ടി അജ്മല്‍ അറിയിച്ചു.

ഏഴ് ദിവസം നീളുന്ന വാര്‍ഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സര്‍വ്വകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയന്‍ വിശദീകരണം. പക്ഷേ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതില്‍ അനുമതി വാങ്ങിയിരുന്നില്ല. വേണ്ട സുരക്ഷ ഒരുക്കാമെന്നാണ് യൂണിയന്റെ വാഗ്ദാനം. പരിപാടി നടന്നില്ലെങ്കില്‍ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

അതേസമയം, സണ്ണി ലിയോണിന്റെ പോസ്റ്റര്‍ അടിച്ച് പരിപാടിയുമായി മുന്നോട്ട് പോയതില്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍വ്വകലാശാല വിശദീകരണം തേടി. സര്‍ക്കാര്‍ വിലക്ക് മറികടന്ന് പുറത്തുനിന്നുള്ള കലാകാരന്മാരുടെ പരിപാടിക്ക് എങ്ങിനെ അനുമതി നല്‍കി എന്നാണ് വിശദീകരിക്കേണ്ടത്.

ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പരിപാടി നടത്താന്‍ എന്‍ജിനിയറിങ് കോളേജ് യൂണിയന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ ഇത്തരം പരിപാടികള്‍ കാമ്പസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വി സി.

erala University Denies Permission For Sunny Leone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES