ടൊവിനോ തോമസ് നായകനായി എത്തിയ ക്രിസ്മസ് റിലീസ് ചിത്രമായിരുന്നു എന്റെ ഉമ്മാന്റെ പേര്. വ്യത്യസ്തമായ തിരക്കഥയില്‍ മലബാറിന്റെ കഥപറഞ്ഞ ചിത്രത്തിന്റെ വിജയതിളക്കം ആഘോഷമാക്കുകയാണ് താരം.ഹമീദ് കഥാപാത്രത്തെ തനിക്ക് മറക്കാന്‍ കഴിയില്ലെന്നും ചിത്രത്തിലെ ഉര്‍വശിയുടെ അമ്മവേഷം അമ്പരപ്പിക്കുന്നതാണെന്നും ടൊവിനോ പ്രതികരിക്കുന്നു. മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ മനസ് തുറന്നത്.
ഹമീദ് എന്ന കഥാപാത്രത്തെ തിരഞ്ഞെടുത്തത് കഥ കേട്ടതിന് ശേഷമായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ടൊവിനോ പറയുന്നു. കഥ മുഴുവന്‍ കേട്ടതിന് ശേഷമാണ് ടൈറ്റില്‍ എന്നോട് പറഞ്ഞത്. എനിക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടൈറ്റിലായി തന്നെ തനിക്ക് അത് നോക്കി. ഹമീദിന്റെ ക്യാരട്ടര്‍ എന്നു പറയുന്നത് തന്നെ വളരെ ശാഠ്യക്കാരനായ പിതാവിന്റെ മകനായി വളര്‍ന്ന് യുവവാണ് ഹമീദ്. അതിന്റേതായ പക്വത കുറവ് ആ കഥാപാത്രത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ജീവിതത്തെ നല്ലരീതിയില്‍ നോക്കി കണുന്ന ചെറുപ്പക്കാരനാണ് ഹമീദ് എന്ന കഥാപാത്രമെന്നും ടൊവിനോ പറയുന്നു.
ചെറിയ ഒരുകാര്യത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത് തന്നെ. അമ്മയെ കണ്ടെത്തുക എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം ജീവിതത്തില ലക്ഷ്യമായി പിന്നീട് മാറ്റുകയാണ് ഹമീദ് എന്ന ചെറുപ്പക്കാരന്‍ ചിത്രത്തില്‍. വളരെ ഇമോഷണലായ കഥയെ വളരെ കോമഡിയില്‍ പൊതിഞ്ഞുള്ള ട്രാക്കിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
ചിത്രത്തിലെ ഏറ്റവും എടുത്ത് പറയേണ്ട കാര്യം ഉര്‍വശി ചേച്ചിയുമായിട്ടുള്ള അഭിനയമാണെന്ന് ടൊവിനോ പ്രതികരിക്കുന്നു. പരിചയപ്പെട്ട ആദ്യ ദിനം തന്നെ ഉര്‍വശി ചേച്ചിയുമായി പെട്ടന്ന് അടുത്തു. സിനിമയില്‍ വളരെ സീനിയറായിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റായിട്ട് പോലും ഉര്‍വശി ചേച്ചി നമ്മളോട് ഏറ്റവും അടുത്താണ് പെരുമാറിയത്. അതിനാല്‍ തന്നെ കഥാപാത്രം എനിക്ക് കംഫര്‍ട്ട് ആയിരുന്നെന്നും ടൊവിനോ പ്രതികരിക്കുന്നു. ഒരു കാര്യത്തിലും ആവശ്യകതയോ നിര്‍ബദ്ധമോ ഉര്‍വശി ചേച്ചിയെ സംബന്ധിച്ചിടത്തോളം ഇല്ല. ഈ കഥാപാത്രം പൂര്‍ണതയിലെത്തിക്കാന്‍ ഉര്‍വശി ചേച്ചിയാണ് തന്നെ കൂടുതല്‍ സഹായിച്ചതെന്നും ടൊവിനോ പറയുന്നു. ശാന്തികൃഷ്ണ മേഡം ഒരു സീനിലാണ് വന്നത്. ഒരു ദിവസത്തെ ഷൂട്ടിലില്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുള്ളു. എല്ലാവരോടും വളരെ പെട്ടന്ന് കമ്പനിയായ ആളായിരുന്നു മേഡവും എന്നും ടൊവിനോ പറയുന്നു.
മൂന്ന് ദിവസം മാത്രം ഞങ്ങളുടെ കൂടെ നിന്ന ആളായിരുന്നു സിദ്ദിഖ് ഇക്ക. പക്ഷേ വന്ന് ജോലി തീര്‍ത്ത് വേഗം പോകാം എന്ന ചിന്താഗതിക്കാരനല്ല അദ്ദേഹം. തന്റെ കഥാപാത്രത്തെ എത്രത്തോളം നന്നാക്കാന്‍ കഴിയുമോ അതിന് എല്ലാരീതിയിലും അദ്ദേഹം തന്റേതായ ആശയങ്ങള്‍ കണ്ടെത്തും. സിനിമയിലെ അദ്ദേഹത്തിന്റെ ലുക്കില്‍ പോലും അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു സ്വീകരിച്ചത്. ഈ രീതിയില്‍ താടി വയ്ക്കാമെന്നും നിസ്‌കാര തഴമ്പ് ഇങ്ങനെയാക്കാമെന്നും എല്ലാം അദ്ദേഹം തന്നെ നിര്‍ദേശം നല്‍കും. പുള്ളി സെറ്റിലെത്തുമ്പോള്‍ ആ കാഥാപാത്രമായിട്ടായിരിക്കും നില്‍ക്കുന്നത്. അത് മറ്റാരിലും കാണാത്ത അദ്ദേഹത്തിന്റെ മേന്മയാണ്.
അദ്ദേഹത്തിന്റെ കൂടെ കുപ്രസിദ്ധ പയ്യനടക്കം മൂന്നിലധികം സിനിമ ചെയ്തിട്ടുണ്ട്. ഈ മൂന്ന് ചിത്രത്തിലും മൂന്ന് രീതിയിലുള്ള അഭിനയമാണ് അദ്ദേഹം കാഴ്്ച വക്കുന്നത്. ഹരീഷ് കാണാരന്റെ കൂടെയുള്ള അഭിനയം ഏറ്റവും രസം നിറഞ്ഞതാണെന്നും താരം പറയുന്നു.