വ്യത്യസ്ത പ്രമേയവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണ് 'എന്ന് സ്വന്തം പുണ്യാളന്‍'. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് 2 മണിക്കൂര്‍ 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണു റിലീസ് ചെയ്യുന്നത്.
ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. രണ്‍ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റെണദീവ് ഛായാഗ്രഹണം ചിത്രത്തില്‍ എഡിറ്റിംഗ് സോബിന്‍ സോമനാണ്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസോസിയേറ്റ് ജുബിന്‍ അലക്സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ അപ്പു മാരായി, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി.
സൗണ്ട് മിക്‌സിംഗ് കണ്ണന്‍ ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ വിമല്‍ രാജ് എസ്, വി എഫ് എക്‌സ് ഡിജിബ്രിക്ക്‌സ്, ലിറിക്സ് വിനായക് ശശികുമാര്‍, കളറിസ്റ്റ് രമേഷ് സി പി, ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്‌സ് പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടര്‍ സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ആശിഷ് കെ എസ്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിസൈന്‍ സീറോ ഉണ്ണി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് അനന്തകൃഷ്ണന്‍ പി ആര്‍, പിആര്‍ഒ ശബരി.