Latest News

സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവരുടെ പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി പത്തിന്

Malayalilife
സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവരുടെ പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി പത്തിന്

ലയാള സിനിമയിലെ ' ജനപ്രിയരായ സുരാജ് വെഞ്ഞാറമൂട്,ബേസില്‍ ജോസഫ്, സൈജുക്കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ...' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്നു.


ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നിരഞ്ജനാ അനൂപും, തന്‍വി റാമുമാണു നായികമാര്‍. അശ്വിന്‍, രാജേഷ് ശര്‍മ്മ, അഭിറാം രാധാകൃഷ്ണന്‍ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ആദിത്യന്‍ ചന്ദ്ര ശേഖരനും, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ  വരികള്‍ക്ക് ഇഫ്തി ഈണം പകര്‍ന്നിരിക്കുന്നു. 

ഛായാഗ്രഹണം - ജിതിന്‍ സ്റ്റാന്‍സിലോസ്. എഡിറ്റിംഗ് ലിജോ പോള്‍, കലാസംവിധാനം - ത്യാഗു ,മേക്കപ്പ് -സുധി.കോസ്റ്റ്യം -ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.എം.നാസര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷിബു പന്തലക്കോട്. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു.ജി - സുശീലന്‍. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു. ഫെബ്രുവരി പത്തിന് ഈ ചിത്രം ഫ്രൈഡേ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

enkilum chandrike release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക