എമ്പുരാന്' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി. സിനിമയുടെ ഓള്‍ ഇന്ത്യ ബുക്കിങ് ആണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിച്ചത്. പല തിയേറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. വെളുപ്പിന് ആറ് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ആറ് മണിക്കും, ആറേ കാലിനും, ആറര മണിക്കും വരെ ഷോസ് നല്‍കുന്ന തിയേറ്ററുകള്‍ ഉണ്ട്.
മാര്‍ച്ച് 27ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബ്രഹ്മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍
ആമിര്‍ ഖാന്റെ സഹോദരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തും. അമീറിന്റെ സഹോദരിയാണന്ന് അറിയാതെയാണ് നിഖാത് ഖാനെ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പൃഥ്വിരാജ്. നിഖാത് ഖാന്റെ ഓഡിഷന്‍ നേരില്‍ കണ്ടിരുന്നുവെന്നും അവരെ സിനിമയിലേക്ക് ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്ന് ആമിര്‍ ഖാന്റെ സഹോദരിയാണെന്ന് അറിയുന്നതെന്നും പൃഥ്വി പറഞ്ഞു. മുംബൈയില്‍ നടന്ന എമ്പുരാന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിലാണ് പ്രതികരണം. സിനിമയില്‍ സഹോദരിയുടെ അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ആമിര്‍ തിരക്കിയിരുന്നതായും പൃഥ്വി പറഞ്ഞു.
ആമിര്‍ ഖാന്റെ സഹോദരി എമ്പുരാന്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു അവര്‍ ആമിര്‍ ഖാന്റെ സഹോദരിയാണെന്ന്. ആമിറിനെ എനിക്ക് നന്നായി അറിയാം. സിനിമയുടെ ഓഡിഷന്‍ ഘട്ടത്തില്‍ പ്രിയതയോട് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് അവരെ ഇഷ്ടമായി ഞാന്‍ അവരുടെ ഓഡിഷന്‍ കണ്ടിരുന്നു എനിക്ക് അവരെ സിനിമയില്‍ ആവശ്യം ഉണ്ടെന്ന്. പ്രിയത എന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ആണ്. അപ്പോഴാണ് അവര്‍ ആമിര്‍ ഖാന്റെ സഹോദരിയാണെന്ന് എന്നോട് പറയുന്നത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ സഹോദരി സിനിമയില്‍ നന്നായി ചെയ്‌തോ എന്നുചോദിച്ച് അദ്ദേഹം മെസ്സേജ് അയച്ചിട്ടുണ്ട്. അവര്‍ നന്നായി ചെയ്തിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,' പൃഥ്വി രാജ് പറഞ്ഞു.
സുഭദ്ര ബെന്‍ എന്ന കഥാപാത്രത്തെയാണ് നിഖാത് ഖാന്‍ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. ഒരു വലിയ ഹവേലിയുടെ ഉടമയായ രാജപരമ്പരയിലെ സ്ത്രീയാണ് എമ്പുരാനിലെ സുഭദ്ര ബെന്‍. സുഭദ്ര ബെന്നിലൂടെ തനിക്ക് നിരവധി വികാരങ്ങള്‍ കണ്ടെത്താനും അതിലൂടെ സഞ്ചരിക്കാനും അവസരം ലഭിച്ചെന്നും പൃഥ്വിരാജിനൊപ്പം ജോലി ചെയ്യാന്‍ ലഭിച്ച അവസരം മികച്ചതായി തോന്നിയെന്നും നിഖാത് ക്യാരക്ടര്‍ പോസ്റ്ററിനോടൊപ്പം പങ്കുവെച്ച വീഡിയോയില്‍ നേരത്തെ പറഞ്ഞിരുന്നു.
എമ്പുരാന്‍ അസാധാരണമായ സിനിമയായിരിക്കുമെന്നാണ് ട്രെയലര്‍ കണ്ട ശേഷം അക്ഷയ് എക്സില്‍ കുറിച്ചത്. 'പ്രിയപ്പെട്ട സുഹൃത്തുക്കളായ മോഹന്‍ലാല്‍ സാറിനും പൃഥ്വിരാജിനും എമ്പുരാന് എല്ലാ ആശംസകളും നേരുന്നു. അവരുടെ കാഴ്ചപ്പാടും ക്രാഫ്റ്റും അറിയുന്ന ഒരാളെന്ന നിലയില്‍ ഇത് അസാധാരണമായ ഒന്നായിരിക്കും . മാജിക്കിന് സാക്ഷിയാവാന്‍ കാത്തിരിക്കുന്നു' എന്നായിരുന്നു അക്ഷയ് കുമാര്‍ കുറിച്ചത്.
എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ്രെടയ്ലര്‍ കണ്ടു. പൃഥ്വിയുടെ സിനിമ, എമ്പുരാന്‍ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങള്‍! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ''. രജനികാന്ത് എക്സില്‍ കുറിച്ചു.