കാറിന് നേരെ ഉണ്ടായ അപകടം ഭീഷണിയുടെ ഭാഗമാണോയെന്ന് സംശയം;  ഇനി ആരും ചതിക്കുഴിയില്‍ വീഴരുത് എന്നുള്ളത് കൊണ്ടാണ് വിളിച്ച് പറയുന്നത്;  ഇത്രനാളം ഒന്നും തുറന്ന് പറയാതെ ഇരുന്നിട്ട് സപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് താരതമ്യം നടത്താന്‍ വരുന്നു; അഭിരാമിയെ വിമര്‍ശിച്ചും ജീവന് ഭീഷണി ഉണ്ടെന്ന് ആവര്‍ത്തിച്ചും വീണ്ടും എലിസബത്ത്

Malayalilife
കാറിന് നേരെ ഉണ്ടായ അപകടം ഭീഷണിയുടെ ഭാഗമാണോയെന്ന് സംശയം;  ഇനി ആരും ചതിക്കുഴിയില്‍ വീഴരുത് എന്നുള്ളത് കൊണ്ടാണ് വിളിച്ച് പറയുന്നത്;  ഇത്രനാളം ഒന്നും തുറന്ന് പറയാതെ ഇരുന്നിട്ട് സപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് താരതമ്യം നടത്താന്‍ വരുന്നു; അഭിരാമിയെ വിമര്‍ശിച്ചും ജീവന് ഭീഷണി ഉണ്ടെന്ന് ആവര്‍ത്തിച്ചും വീണ്ടും എലിസബത്ത്

ഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബാലയ്‌ക്കെതിരെയുള്ള ആരോപണങ്ങളുമായി വീണ്ടും എലിസബത്ത് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വിഡീയോയില്‍ തന്നെ സപ്പോര്‍ട്ട് ചെയ്ത അഭിരാമിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂര്‍വം അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഡോ. എലിസബത്ത് ഉദയന്‍ ആരോപിക്കുന്നു.

കാറില്‍ യാത്ര ചെയ്യവേ മനഃപൂര്‍വം ആരോ  തന്റെ കാറില്‍ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തില്‍ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിവരങ്ങള്‍ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നതിങ്ങനെ. 

ഇന്ന് ഞാന്‍ കാറില്‍ വരുന്ന സമയത്ത് ഒരാള്‍ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയില്‍ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാല്‍ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോള്‍ വണ്ടി നിര്‍ത്തി, ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചില്‍ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും  ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പര്‍ വന്നു ഞങ്ങളുടെ ടയറിനു മുകളില്‍ ആണ് ഇടിച്ചത്. 

ഒന്നുകില്‍ അയാള്‍ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാന്‍ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിള്‍ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയില്‍ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാന്‍ ഇതുവരെ സുരക്ഷിതയാണ്. 

കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തില്‍ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്.  ഞാന്‍ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാന്‍ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്. എന്റെ വിഡിയോയ്ക്ക് സപ്പോര്‍ട്ട് ചെയ്തു വിഡിയോ ഇട്ട പലര്‍ക്കും ഭീഷണി വരികയും പലര്‍ക്കും കോപ്പിറൈറ്റ് സ്‌ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതില്‍ വലിയ വിഷമമുണ്ട്. 

അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവര്‍ക്ക് ഗസ്റ്റ് ഹൗസില്‍ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോണ്‍ നമ്പറില്‍ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവര്‍ എന്നെപ്പോലെ ഇതില്‍ പെടരുത് എന്ന് അറിയിക്കാനാണ് ഞാന്‍ ഇതൊക്കെ വിളിച്ചു പറയുന്നത്.

ചില ആള്‍ക്കാര്‍ പറയുന്നത് കണ്ടു, ഞങ്ങള്‍ 14 വര്‍ഷം അനുഭവിച്ചതാണ് ഇവര്‍ രണ്ടു വര്‍ഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വര്‍ഷം അനുഭവിച്ചവര്‍ക്ക് ഇത്രയും സപ്പോര്‍ട്ട് കിട്ടുന്നുണ്ട്, 14 വര്‍ഷം അനുഭവിച്ചപ്പോള്‍ ആരും സപ്പോര്‍ട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്.  എന്നെ ആരും സപ്പോര്‍ട്ട് ചെയ്യണം എന്ന് ഞാന്‍ ഞാന്‍ പറയുന്നില്ല.  ഞാന്‍ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാന്‍ ആദ്യം തന്നെ കേസുമായി പോയെങ്കില്‍ എനിക്ക് ഇതൊന്നും പറയാന്‍ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകള്‍ അയാളെ സപ്പോര്‍ട്ട് ചെയ്തു നടക്കുന്നുണ്ട്.  ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോര്‍ട്ട് ചെയ്യുന്നില്ലേ, ഞാന്‍ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാന്‍ വൈകിയപ്പോള്‍ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. 

എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാന്‍ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്.  എനിക്ക് ഡിപ്രെഷന്‍ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങള്‍ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്‌നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ അയാളുടെ കുഴിയില്‍ പോയി ചാടിക്കോ. ഞാന്‍ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാര്‍ഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല. എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികള്‍ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയില്‍ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാന്‍ പറയുന്നത്.  

ഈ സപ്പോര്‍ട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാന്‍ നോക്കണ്ട. എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും സോഷ്യല്‍ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും. 

ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോള്‍ സപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താന്‍ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോള്‍ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്.  എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വര്‍ഷങ്ങളായി ഒന്നും പറയാന്‍ കഴിയുന്നില്ല നിങ്ങള്‍ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങള്‍ ഇതില്‍ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊള്‍ സന്തോഷം ഉണ്ട് അല്ലാതെ ജീവന്‍ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല.''-എലിസബത്ത് പറയുന്നു

ഒരിക്കല്‍ താന്‍ കടുത്ത ഡിപ്രെഷനില്‍ ഇരിക്കുന്ന സമയം. കേസ് കൊടുക്കണം എന്ന് പറഞ്ഞ് 'ചിലര്‍' വിളിച്ച കാര്യത്തെക്കുറിച്ചും എലിസബത്ത് വിശദീകരിച്ചു. ഐ.സി.യുവില്‍ പോലും പ്രവേശിപ്പിക്കപ്പെട്ട, ബൈസ്റ്റാന്‍ഡര്‍ കൂടെയില്ലാതെ കിടക്കുന്ന വേളയിലാണ് കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരാളുടെ വിളി. അന്ന് താന്‍ സ്ട്രെസിലൂടെ കടന്നുപോകുന്ന സമയമായിരുന്നു

ഇനി ഈ സ്ട്രെസും കൂടി എടുക്കാന്‍ വയ്യ. അന്നവരുടെ ദുഃഖം കേട്ട് തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതൊന്നും റെക്കോര്‍ഡ് ചെയ്യരുത്, ആരോടും ഷെയര്‍ ചെയ്യരുത് എന്ന് അറിയിച്ച ശേഷമായിരുന്നു അക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ദുരനുഭവങ്ങള്‍ മറ്റും ആള്‍ക്കാര്‍ അറിയുന്നതില്‍ നാണക്കേടായിരുന്നു. എന്നാല്‍, താന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തു തന്നെ അവര്‍ മീഡിയയിലൂടെ അക്കാര്യങ്ങള്‍ എല്ലാം പറഞ്ഞു. 

വാസ്തവം അറിയണമെന്നുള്ളവര്‍ക്ക് എലിസബത്തിന്റെ സന്ദേശങ്ങളും റെക്കോര്‍ഡിങ്ങുകളും അയച്ചുകൊടുക്കും എന്നും അവര്‍ നിലപാടെടുത്തത്രെ. റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍, 'ഞാന്‍ പ്രമുഖ നടനൊന്നുമല്ല റെക്കോര്‍ഡ് ചെയ്യാന്‍' എന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നെന്നും, കേസിന് പോകില്ല എന്നായതും തന്റെ അനുഭവങ്ങളെ മോശമായി അവതരിപ്പിച്ചു എന്നും എലിസബത്ത് പരിതപിച്ചു.

സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍ നിന്നും കുത്തിയവരെ വിശ്വസിക്കണോ? അവരും ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചല്ലോ എന്ന അനുകമ്പ ഉണ്ടായിരുന്നു. ഈ രണ്ട് ആള്‍ക്കാരും തമ്മില്‍ വ്യത്യാസമില്ല ഇന്നിപ്പോള്‍ തോന്നുന്നതായും എലിസബത്ത് ഉദയന്‍ പറയുന്നു. നടന്‍ ബാലയുടെ മുന്‍ഭാര്യയായ ഗായികയുടെ സുഹൃത്ത് മുന്‍പൊരിക്കല്‍ എലിസബത്തിനു നേരിട്ടുവെന്ന നിലയില്‍ ചില ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നും എലിസബത്ത് അപേക്ഷിക്കുന്നു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍ നിന്നും കുത്തിയവരെ വിശ്വസിക്കണോ? അവരും ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് അനുഭവിച്ചല്ലോ എന്ന അനുകമ്പ ഉണ്ടായിരുന്നു. ഈ രണ്ട് ആള്‍ക്കാരും തമ്മില്‍ വ്യത്യാസമില്ല ഇന്നിപ്പോള്‍ തോന്നുന്നതായും എലിസബത്ത് ഉദയന്‍ പറയുന്നു. നടന്‍ ബാലയുടെ മുന്‍ഭാര്യയായ ഗായികയുടെ സുഹൃത്ത് മുന്‍പൊരിക്കല്‍ എലിസബത്തിനു നേരിട്ടുവെന്ന നിലയില്‍ ചില ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നും എലിസബത്ത് അപേക്ഷിക്കുന്നു

എനിക്ക് നീതി കിട്ടും എന്ന ഉറപ്പില്‍ ഇടുന്ന വീഡിയോ ഒന്നും അല്ല ഇത്. ഞാന്‍ ചത്താലും എനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും ചെയ്തതും ചെയ്യാന്‍ പദ്ധതിയിട്ടതുമായ കാര്യങ്ങളും എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. എനിക്ക് നീതി കിട്ടിയില്ലെങ്കിലും ഇനിയും ആളുകള്‍, അത് ആണുങ്ങളായാലും പെണ്ണുങ്ങളായാലും ഉണ്ടാകരുത്. സിനിമ ചാന്‍സ് ചോദിച്ച് വരുന്നവരെ കാലുതിരുമ്മിക്കുന്ന പരിപാടിയും ഇനി പാടില്ലെന്നും എലിസബത്ത് ഉദയന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more topics: # എലിസബത്ത്
elizabeth udayan reveals again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES