യൂട്യൂബ് ചാനലിലൂടെ മുന്‍ പങ്കാളിയായ നടന്‍ ബാലക്കെതിരെയുള്ള തുടര്‍ച്ചയായ ആരോപണങ്ങള്‍ വീഡിയോയിലൂടെ പങ്ക് വച്ചിരുന്ന എലസബത്ത് പുതിയ ചുവടുമായി മുന്നോട്ടെന്ന് സൂചന. കുറച്ച് ദിവസങ്ങളായി വീഡിയോ പങ്ക് വക്കാത്തതിന് കാരണം പറഞ്ഞെത്തിയ പുതിയ വീഡിയോയിലൂടെ എലിസബത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ സുരക്ഷിതമായി ഇരിക്കുകയാണെന്നും പല ബുദ്ധിമുട്ടികള്‍ കാരണമാണ് വീഡിയോയില്‍ വരാതിരുന്നതെന്നും എലിസബത്ത് പറഞ്ഞു.
''കുറേ മെസേജുകളും കമന്റുകളുമൊക്കെ വന്നിരുന്നു, ഹാപ്പിയാണോ സേഫ് ആണോ എന്ന് ചോദിച്ചിട്ട്. ചില കാരണങ്ങള്‍ കൊണ്ട് വീഡിയോ ഇടാന്‍ സാധിച്ചിരുന്നില്ല. എന്നെ ഗൗരവത്തോടെ പ്രതികരിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും അന്വേഷിക്കുന്നത് എന്ന് അറിയാം. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്റ്റെപ്പുകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയാത്തത്. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു....'' എലിസബത്ത് പറഞ്ഞു.
എലിസബത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നുണ്ട്. ബാലയ്‌ക്കെതിരെ നിയമപരമായി നീങ്ങിയെന്നാണ് 'നിങ്ങള്‍ ആഗ്രഹിച്ച ചുവടുവെപ്പ് നടത്തി' എന്ന എലിസബത്തിന്റെ പരാമര്‍ശം എന്നാണ് പലരും കുറിക്കുന്നത്. 'അത്തരമൊരു തീരുമാനം എടുത്തതിന് അഭിനന്ദനം, മിടുക്കി ആയി മെന്റലി സ്‌ട്രോങ്ങ് ആയിട്ട് വാടോ...നല്ല ഒരു ഡോക്ടര്‍ ആയി വരൂ, തനിക്കു നീതി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം എത്രയും വേഗം അത് സാധിക്കട്ടെ, എല്ലാം നന്നായി വരും. തെറ്റ് ചെയ്യുന്നവര്‍ അനുഭവിച്ചേ ഇരിക്ക് ഇന്ന് അല്ലെങ്കില്‍ നാളെ...' എന്നതടക്കമാണ് കമന്റുകള്‍.
ഇപ്പോള്‍ ഒന്നും അതിനെക്കുറിച്ച് പറയാന്‍ പറ്റില്ല, പരിമിതകളുണ്ട്. എല്ലാം നല്ലതായി നടക്കും എന്ന് വിചാരിക്കുന്നു, എല്ലാവരുടെയും പ്രാര്‍ഥന എന്റെ ഒപ്പം ഉണ്ടാകണം. കുറേപ്പേര്‍ ആത്മാര്‍ഥമായി എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട് എന്നറിയാം, എല്ലാവരോടും നന്ദിയുണ്ട്. ഇത്രയും ദിവസം വിഡിയോ ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു അതുകൊണ്ടാണ് വിഡിയോ ചെയ്യാതിരുന്നത്. എല്ലാ മെസ്സേജുകളും ഞാന്‍ കാണുണ്ടായിരുന്നു. നിങ്ങളുടെ ആത്മാര്‍ഥമായ ആശങ്കകള്‍ക്കും അന്വേഷണത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി. ഇനിയും എനിക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം. നിങ്ങള്‍ വിചാരിക്കുന്നതു പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട്, നന്ദി.''-എലിസബത്ത് ഉദയന്‍ പറഞ്ഞു.