സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പെണ്‍കുട്ടിയാണ് എലിസബത്ത്. അത്രത്തോളം സ്നേഹിച്ചവരില്‍ നിന്നും എന്തൊക്കെ ചതികളും വേദനകളും നേരിട്ടിട്ടും ആരെയും കുറ്റം പറയാനോ പരസ്പരം ചെളി വാരി എറിയാനോ നില്‍ക്കാതെ പങ്കാളിയുടെ ജീവിതത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ എലിസബത്തിനെ തേടി ഇപ്പോള്‍ എത്തുന്നത് ഒരിക്കല്‍ അമൃത നേരിട്ടതുപോലെയുള്ള സോഷ്യല്‍ മീഡിയാ ആക്രമണമാണ്. മുന്നും പിന്നും നോക്കാതെ വായില്‍ തോന്നുന്നത് കമന്റുകളായി എഴുതി വിടുന്നവര്‍ എലിസബത്തിനെതിരെ പറയുന്നത് ഒരിക്കലും പറയരുതാത്ത വാക്കുകളും. ഇപ്പോഴിതാ ആ കമന്റുകള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സഹികെട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. അതില്‍ പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്.
എലിസബത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ''എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. പക്ഷേ അത് ഇല്ലാത്ത ആളുകള്‍ക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞു പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകള്‍ കണ്ടു. പിന്നെ എനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റ്ുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോര്‍ട്ടുകളും ഇല്ലാതെ പറഞ്ഞു പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഞാന്‍ ഇനിയും വിഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയില്‍ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്നു തന്നെ നാണംകെടുക, ബോഡിഷെയ്മിങ് തുടങ്ങിയവ എല്ലാം അനുഭവിച്ചിട്ടുണ്ട്.
കുറച്ച് ഫെയ്ക്ക് ഐഡികളില്‍ നിന്നും വന്ന് എന്നെ തളര്‍ത്താന്‍ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി. പേടിപ്പിച്ച് വീട്ടില്‍ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടില്‍ ഇരുത്താം എന്നൊന്നും കരുതേണ്ട. ഒരുപാട് ഭീഷണി കോളുകള്‍ എനിക്ക് വരാറുണ്ട്. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാന്‍ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിര്‍ത്താനാകുമെന്ന് ആരും കരുതണ്ട. ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോയ്കൊണ്ടിരിക്കുന്നതും. നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് കൊണ്ട് നിങ്ങള്‍ക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാന്‍ ഇനിയും വിഡിയോസ് പോസ്റ്റ് ചെയ്യും,'' എന്നാണ് എലിസബത്തിന്റെ വാക്കുകള്‍.
ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണം ആരുടെ പദ്ധതിയാണെന്ന് എലിസബത്ത് തുറന്നു പറഞ്ഞിട്ടില്ലായെങ്കിലും കേള്‍ക്കുന്നവര്‍ക്കെല്ലാം മനസിലാകുന്ന കാര്യമാണ് എലിസബത്ത് പറയുന്നത് ബാലയെ കുറിച്ചും അദ്ദേഹത്തിന്റെ ശിങ്കിടികളെ കുറിച്ചുമാണെന്ന്. കാശ് കിട്ടിയാല്‍ എന്തു പണിയും ചെയ്യുന്ന അത്തരക്കാരെ കുറിച്ച് ഒരുപക്ഷെ, ബാലയ്ക്കൊപ്പം നിന്ന നാളുകളില്‍ എലിസബത്തും നേരിട്ട് മനസിലാക്കിയിരിക്കാം. ഈ സാഹചര്യത്തിലാണ് കരിയറും ജോലിയുമായി കേരളം തന്നെ വിട്ട് മറ്റൊരു സംസ്ഥാനത്ത് എത്തി അവിടെ വീട്ടുകാര്‍ക്കൊപ്പം എലിസബത്ത് താമസിക്കുന്നത്.
ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിട്ടും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് എലിസബത്ത്. നിരന്തരം പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ടെങ്കിലും തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും യാതൊന്നും തന്നെ എലിസബത്തിന് വിലക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ യുട്യൂബ് ചാനലും എലിസബത്ത് തുടങ്ങിയിരുന്നു. മാനസികാരോഗ്യം, മോട്ടിവേഷന്‍ സ്പീച്ചുകള്‍, വ്ലോഗുകള്‍, ഷോട്‌സുകള്‍ എന്നിവ സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് പ്രദര്‍ശിപ്പിക്കാറുണ്ട്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അഹമ്മദാബാദിലേക്ക് പോയ എലിസബത്ത് ഇടയ്ക്ക് അവധിക്കായി നാട്ടിലെത്തുകയും ചെയ്യുന്നുണ്ട്. എലിസബത്ത് യുട്യൂബില്‍ പങ്കുവച്ച ഒരു വീഡിയോകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്.