സെലിബ്രിറ്റികളുടെ ഷെയ്ക്ക് ഹാന്‍ഡ് വീഡിയോയില്‍ ഉണ്ടാകുന്ന അമളികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ടൊവിനോയും ബേസിലുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. എന്നാലിപ്പോള്‍ കൂടുതല്‍ താരങ്ങള്‍ ഇതിലേക്ക് വരുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോള്‍ കൈ കൊടുക്കല്‍ ട്രോളിലേക്ക് എത്തിയിരിക്കുന്നത് മറ്റാരുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.
മമ്മൂട്ടിയ്ക്ക് കൈ കൊടുക്കാത്ത ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തേയ്ക്ക് വരുന്ന കുട്ടിയ്ക്ക് കൈ കൊടുക്കാന്‍ മമ്മൂട്ടി കൈ നീട്ടിയെങ്കിലും, കുട്ടി തൊട്ടരികിലുള്ള ആള്‍ക്ക് കൈ കൊടുക്കുന്നതാണ് വീഡിയോ. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. 'ബേസില്‍ യൂണിവേഴ്‌സിലേക്ക് പുതിയ എന്‍ട്രി, ഇതിപ്പോ സല്‍സാ ക്ഷാമം പോലെയായല്ലോ, പണി മെ?ഗാസ്റ്റാര്‍ വരെ എത്തിയല്ലോ' എന്നിങ്ങനെയുള്ള കമന്റുകളാണ് വൈറലാകുന്ന ട്രോള്‍ വീഡിയോയില്‍ വരുന്ന കമന്റുകള്‍.
മമ്മൂട്ടിയ്ക്ക് മുന്നെ ബേസിലിന്റെ കൈകൊടുക്കല്‍ ക്ലബിലേക്ക് രമ്യാ നമ്പീശനും എത്തിയിരുന്നു. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയില്‍, കൈ കൊടുക്കാന്‍ ശ്രമിക്കുന്ന രമ്യയെ കാണാതെ മുന്നോട്ടു നീങ്ങുന്ന ഒരു ക്രിക്കറ്റ് പ്ലെയറാണ് വീഡിയോയിലുള്ളത്. ഈ ട്രോള്‍ വീഡിയോയിലും രസകരമായ നിരവധി കമന്റുകളുണ്ടായിരുന്നു. 'ടൊവിനോയ്ക്കും ബേസിലിനും മറ്റൊരു കൂട്ടുക്കൂടെയായി, ഇപ്പോള്‍ ഇതിന്റെ സീസണ്‍ ആണെന്ന് തോന്നുന്നു' എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
ഇതിന് പിന്നാലെയാണ് കൈ കൊടുക്കല്‍ ട്രോളുകള്‍ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സുരാജ് വെഞ്ഞാറമൂടിന് ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രമായ 'ഇഡി'യുടെ ഓഡിയോ ലോഞ്ചില്‍ നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാന്‍ പോയപ്പോഴാണ് സുരാജിന് അബദ്ധം പറ്റിയത്.
പരിപാടി നടക്കുന്ന വേദിയിലേക്ക് ഗ്രേസ് ആന്റണി നടന്നു വരുമ്പോള്‍ അവിടെ ഇരിക്കുന്ന സുരാജ് വെഞ്ഞാറമൂട് കൈ കൊടുക്കാന്‍ പോയി. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ഗ്രേസ് മുന്നോട്ട് നടക്കുകയും സുരാജ് കൈയില്‍ തട്ടുമ്പോള്‍ ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മരണമാസ് ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി കൊണ്ടുവന്ന ആരതി തൊഴാന്‍ ടൊവിനോ കൈ നീട്ടിയപ്പോള്‍ പൂജാരി ശ്രദ്ധിക്കാതെ പോകുകയും തൊട്ടടുത്ത് നിന്ന ബേസില്‍ ഇത് കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷം ബേസിലിനും സമാനമായ അനുഭവം ഉണ്ടായി. ഇവിടെ നിന്നായിരുന്നു 'കൈ കൊടുക്കല്‍ ക്ലബ്' എന്ന ട്രോളുകള്‍ക്ക് തുടക്കം കുറിച്ചത്.
ഇതിനിടെ സ്വയം ട്രോളി പിഷാരടിയും രംഗത്തെത്തി. 'ഷെയ്ക്ക് ഹാന്‍ഡ്' യൂണിവേഴ്സില്‍ താനും അംഗമാണെന്നാണ് രമേഷ് പിഷാരടി കുറിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സാക്ഷാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കുമ്പോള്‍ താനും ഷെയ്ക്ക് ഹാന്‍ഡ് നിഷേധിക്കപ്പെട്ട് ചമ്മി പോയിട്ടുണ്ടെന്ന് ഫോട്ടോ സഹിതം പിഷാരടി പറഞ്ഞുവയ്ക്കുന്നു
ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ് മമ്മൂട്ടിയില്‍ നിന്ന് ഷെയ്ക്ക് ഹാന്‍ഡ് സ്വീകരിക്കാന്‍ പിഷാരടി കൈ നീട്ടി 'പ്ലിങ്' ആയത്. വേദിയിലേക്ക് കയറിവന്ന മമ്മൂട്ടി പിഷാരടിയെ മൈന്‍ഡ് ചെയ്യാതെ തൊട്ടപ്പുറത്ത് നില്‍ക്കുന്ന മോഹന്‍ലാലിനു കൈ കൊടുത്തു. അതോടെ രമേഷ് പിഷാരടിയുടെ കൈ ചമ്മിപ്പോയി ! 'കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല കൈ നീട്ടി ചമ്മിപ്പോയ അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യാനും പിഷാരടി മറന്നില്ല.
Ikka ????????@basiljoseph25 @ttovino are going to love this ????????#Mammootty #Tovino #BasilJoseph pic.twitter.com/wrayVxXRGL
— Ashish Anandhu (@AshishAnandhu22) December 16, 2024