Latest News

ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്ക ഉണ്ടായിരുന്നു; നടി ദുര്‍ഗ്ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെം കഥ പറഞ്ഞ് ജിക്‌സണ്‍

Malayalilife
ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്ക ഉണ്ടായിരുന്നു; നടി ദുര്‍ഗ്ഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെം കഥ പറഞ്ഞ് ജിക്‌സണ്‍

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ദുര്‍ഗ്ഗയുടെ മേക്കോവര്‍ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.  നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്ന ദുര്‍ഗയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ദ ബോസ് ബിച് എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പറയുകയാണ് ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്‌സണ്‍.

'ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുര്‍ഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം കൈയില്‍ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെ കുറിച്ചു അവരെ പറഞ്ഞു മനസിലാക്കി ബോദ്ധ്യപ്പെടുത്താന്‍ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു.'

'ജീവിതത്തില്‍ ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയില്‍ ബോള്‍ഡ് ആകാനും അവരുടെ അതിര്‍വരമ്ബുകളില്‍ നിന്ന് മുന്നോട്ടു പോകാനും ദുര്‍ഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്' എന്നാണ് ജിക്‌സന്റെ വാക്കുകള്‍.വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുര്‍ഗ മലയാള സിനിമയിലേക്ക് എത്തിയത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. റാം, കിംഗ് ഫിഷ്, വ്രതം എന്നിവയാണ് അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.


 

durga krishnan makeover photography

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES