വീട്ടിലെത്തുന്ന ആരാധകരെ നിരാശപ്പെടുത്താത്ത താരമായി ദുല്‍ഖര്‍ സല്‍മാന്‍. പലപ്പോഴും ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ വേണ്ടിയുള്ള പൊടിക്കൈകളും അദ്ദേഹം നടത്താറുണ്ട്. ഇത്തരത്തില്‍ ആരാധകരെ ആഹ്ലാദിപ്പിക്കാന്‍ ദുല്‍ഖര്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീട്ടില്‍ താനുണ്ടെന്നറിഞ്ഞ് തടിച്ചുകൂടിയ ആരാധകരെ ദുല്‍ഖര്‍ അല്‍പം പോലും നിരാശരാക്കിയില്ല. അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തിരിക്കുകയാണ് ദുല്‍ഖര്‍.
ഗെയ്റ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ ദുല്‍ഖറിനെ കണ്ട് ആര്‍ത്ത് വിളിക്കുകയായിരുന്നു. ഇവരോട് ദുല്‍ഖറിന് ഒരു അപേക്ഷയേ ഉണ്ടായിരുന്നൊള്ളു, മകള്‍ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുതെന്ന് ദുല്‍ഖര്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു.
കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.