ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം 3 മണിക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. സെല്‍വമണി സെല്‍വരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.
അടുത്തിടെ ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോര്‍സെയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. അതിനു മുന്‍പെത്തിയ ഭാഗ്യശ്രീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, നടന്‍ സമുദ്രക്കനിയുടെ പോസ്റ്റര്‍ എന്നിവയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടി. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം തെലുങ്കു സൂപ്പര്‍താരം റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത' എന്ന പ്രത്യേകതയുമുണ്ട്. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.