മണിരത്നത്തിന്റെ സംവിധാനത്തില്‍ 'ഓകെ കണ്മണി' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. നിത്യാ മേനന്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു പിടി നല്ല ചിത്രങ്ങളുല്‍ എന്ന തന്നെയാണ് ഓകെ കണ്മണി'.
മണിരത്നത്തിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചതു പോലെയാണ് തനിക്കെന്ന് നടന് ദുല്‍ഖര്‍ സല്മാന്. 'അദ്ദേഹം വിളിച്ചു കഴിഞ്ഞാല്‍ നമ്മള് എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അര്‍ത്ഥം. അത് ഒരംഗീകാരമാണ്' -ദുല്‍ഖര്‍ പറഞ്ഞു.
മണിസാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദളപതിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ വാപ്പച്ചിയോടൊപ്പം ഞാന്‍ സെറ്റില്‍ പോയിരുന്നു. അത് അത്ഭുതകരമായിരുന്നു. ദളപതിക്കു ശേഷവും വാപ്പച്ചിയും മണിരത്നം സാറും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും പല സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുമുണ്ടായി. 'ഇരുവര്‍' ഉള്‍പ്പടെ. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്', ദുല്‍ഖര്‍ പറയുന്നു.
മണിസാറിനൊപ്പം ഇരിക്കുമ്പോള്‍ ഒന്നുമല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകള്‍ക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേല്‍ നിശബ്ദമായിരിക്കും'- ദുല്‍ഖര്‍ പറഞ്ഞു.