Latest News

കല്യാണി പ്രിയദര്‍ശന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ ! കല്യാണിയെ ഞങ്ങള്‍ ഏറെ സ്നേഹിക്കുന്നു എന്ന് ദുല്‍ഖറും കൂട്ടരും

Malayalilife
കല്യാണി പ്രിയദര്‍ശന്റെ   ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ !  കല്യാണിയെ  ഞങ്ങള്‍ ഏറെ സ്നേഹിക്കുന്നു എന്ന് ദുല്‍ഖറും കൂട്ടരും


മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിലെ ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്നു ലിസിയെ ആണ് പ്രിയര്‍ശന്‍ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാല്‍ ഇവര്‍ പിരിഞ്ഞു. രണ്ടു ദമ്പതികളാണ് മക്കള്‍ക്കുള്ളത്. ഇവരുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയ മേഖലയില്‍ സജീവമാകുകയാണ്. തെലുങ്കില്‍ സജീവമായ താരം മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ദുല്‍ഖറിന്റെ നായികയായും കല്യാണി എത്തുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ദുല്‍ഖര്‍ സല്മാന് നിര്മിക്കുന്ന ചിത്രത്തില് ദുല്‍ഖറും കല്യാണി പ്രിയദര്ശനും പ്രധാന വേഷങ്ങളിലെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച്, അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറും സുരേഷ് ഗോപിയുമാണ് നായകന്‍മാര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ശോഭനയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ സജീവമല്ലാത്തപ്പോഴും ശോഭനയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് തീരെയും കുറവില്ലായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ 'തിര'യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം.

ഇപ്പോള്‍ അനൂപ് സത്യന്റെ ചിത്രം കല്യാണി പ്രിയദര്‍ശന്‍ പൂര്‍ത്തിയാക്കിയിരിക്കയാണ്. കല്യാണിയുടെ, ചിത്രത്തിലെ അവസാന ഷോട്ടിന് ശേഷമുള്ള ചിത്രങ്ങള്‍ നിര്‍മാതാക്കളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു. ഞങ്ങള്‍ ഈ പെണ്‍കുട്ടിയെ ഏറെ സ്‌നേഹിക്കുന്നു എന്ന അടിക്കുറിപ്പൊടെയാണ് ചിത്രങ്ങള്‍ എത്തിയത്. ഇതൊടൊപ്പം ശോഭനയ്ക്കും സംവിധായകന്‍ അനൂപിനും ഒപ്പമുള്ള നിരവധി ചിത്രങ്ങളം പങ്കുവച്ചിട്ടുണ്ട്. ചിത്രം ബാക്കി പണികള്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

Read more topics: # dulker salman and ,# kalyani new
dulker salman and kalyani new

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES