മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. സ്വന്തം പ്രയത്‌നം കൊണ്ടാണ് താരം ഇവിടം വരെ എത്തി നില്‍ക്കുന്നത്. ഏതു വേഷവും ഏത് രൂപവും ദുല്‍ഖറിന്റെ കൈയില്‍ ഭദ്രമാണ്. ക്വാറന്റൈന്‍ കാലത്ത് താരവും കുടുംബത്തോടൊപ്പം വീട്ടിലാണ്. വീടിനുള്ളില്‍ തന്നെ ഇരിപ്പാണെങ്കിലും ആരാധകര്‍ക്ക് കൊറോണയ്ക്ക് എതിരെയുള്ള ബോധവത്ക്കരണം കൊടുക്കാനും താരം എത്തുന്നുണ്ട്. ഇപ്പോഴിതാ വീടിനുള്ളില്‍ തന്നെ വെറുതെയിരിക്കാതെ ദുല്‍ഖര്‍ അടുക്കളയില്‍ കയറി അമ്മയെയും ഭാര്യയെയും സഹായിക്കുകയാണ്. താരം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന ഷെഫിനെ ആരും മറക്കില്ല. ബിരിയാണി ഉണ്ടാക്കുന്നതിന്‍ കേമനായ കരീമിക്കയുടെ പേരക്കുട്ടിക്കും ഭക്ഷണമുണ്ടാക്കാന്‍ തന്നെയാണ് താല്‍പര്യം. ഉസ്താദ് ഹോട്ടലിലെ ഫൈസിയെ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തിച്ച ദുല്‍ഖര്‍ യഥാര്‍ത്ഥ ജീവിതത്തിലും കുക്കിങ്ങിലേക്ക് കടക്കുകയാണോ എന്നാണ് താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്. അടുക്കളയില്‍ നിന്ന് പച്ചക്കറി അരിയുന്നതും ഇറച്ചി നുറുക്കുന്നതുമായ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പച്ചക്കറിയരിയുന്ന തിരക്കിലുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. കൈയില്‍ വാച്ചൊക്കെ കെട്ടിയാണ് പച്ചക്കറി അരിയുന്നത്. തൊട്ടടുത്ത് ഉമ്മ സുല്‍ഫത്തിനെയും ചിത്രത്തില്‍ കാണാം. സുല്‍ഫത്തും എന്തോ ചെയ്യുന്ന തിരക്കിലാണെന്നാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. വീട്ടുകാരെ സഹായിക്കുന്നത് നല്ലതാണ് ഇപ്പോള്‍ വെറെ ഒരു പണിയുമില്ലാലോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ കരീമിന്റെ പേരക്കുട്ടിയല്ലേയെന്നും ഫൈസിയെന്നുമെല്ലാമാണ് മറ്റു ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. കുക്കിങ്ങിലാണോ മമ്മൂട്ടിയുമുണ്ടോ എന്ന് ചോദിച്ചും ചിലര്‍ എത്തുന്നുണ്ട്. അതേസമയം താരത്തിന് സംഭവിച്ച ഒരു അബദ്ധമെന്ന പേരില്‍ ഈ ചിത്രം പ്രചരിക്കുന്നുണ്ട്. കൈയില്‍ വാച്ച് കെട്ടിയാണ് ദുല്‍ഖര്‍ അടുക്കളയില്‍ കുക്ക് ചെയ്യുന്നത് എന്നതാണ് ഇത്. കുക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ വാച്ച് കെട്ടാറില്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തായാലും താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.