Latest News

സ്‌ട്രെസിനും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ വിശാല്‍ കഴിക്കുന്നുണ്ട്;  കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ വഞ്ചന പരാജയം എന്നി അയാളെ അലട്ടുന്നുണ്ടാകാം; വിശാലിനെക്കുറിച്ച് ചെയ്യാറു ബാലു പറഞ്ഞത്

Malayalilife
 സ്‌ട്രെസിനും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ വിശാല്‍ കഴിക്കുന്നുണ്ട്;  കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ വഞ്ചന പരാജയം എന്നി അയാളെ അലട്ടുന്നുണ്ടാകാം; വിശാലിനെക്കുറിച്ച് ചെയ്യാറു ബാലു പറഞ്ഞത്

ടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'മദ ഗജ രാജ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍. ക്ഷീണിച്ച് അവശനായ വിശാലിന്റെ വീഡിയോ മറ്റൊരു രീതിയില്‍ പ്രചരിക്കപ്പെട്ടു. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. 


തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവന്‍ ഇവന്‍ സിനിമയില്‍ അഭിനയിച്ചശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് വിശാലിന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാന്‍ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.

മുമ്പ് ഒരിക്കല്‍ വിശാലിനെ ഞാന്‍ കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടെ സ്ട്രസ്സുിനും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാന്‍ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. 

നടനാണെങ്കിലും മനുഷ്യനല്ലേ... പൊതുപ്രശ്‌നങ്ങള്‍ക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍. വിശാലിനെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയര്‍ന്ന പനിയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ഫങ്ഷനില്‍ പങ്കെടുക്കാന്‍ വരാന്‍ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്‌നമുണ്ട്. ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.

അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോള്‍ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കില്‍ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നു...'' ചെയ്യാറു ബാലു പറയുന്നു.

നിര്‍മാതാവ് ജി കെ റെഡ്ഡിയുടെ ഇളയ മകനാണ് വിശാല്‍ കൃഷ്ണ റെഡ്ഡി എന്ന വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറി എന്ന ബാനറിന് കീഴിലാണ് വിശാല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. 2013 പൊങ്കല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ.

തമിഴകത്തിന്റെ പ്രിയതാരമായ വിശാല്‍ തെന്നിന്ത്യന്‍ ഏറ്റവും മാന്‍ലി ലുക്കുള്ള പെണ്‍ ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള താരം കൂടിയാണ്. ഒരു കാലത്ത് തെന്നിന്ത്യയിലെ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും ക്രഷായിരുന്നു വിശാല്‍. സണ്ടക്കോഴിയുടെ റിലീസായ ശേഷം താരത്തിന് കേരളത്തില്‍ അടക്കം നിരവധി ആരാധകരെ കിട്ടി. നാല്‍പ്പത്തേഴു കഴിഞ്ഞിട്ടും ഇനിയും വിവാഹം കഴിയാത്ത തമിഴ് സിനിമാതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വിശാല്‍. 

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു വിശാല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെല്ലമേ സിനിമയിലൂടെ നായകനായി. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായകനായി, നിര്‍മാതാവായി, തമിഴ് സിനിമയിലെ പല സംഘടനകളുടെയും തലപ്പത്തുമെത്തി. 

Read more topics: # വിശാല്‍
cheyyaru balu opeN up about Actor vishal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക