Latest News

യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകളും; ഹണി റോസിന് പിന്നാലെ മാലാ പാര്‍വ്വതിയുടെ പരാതിയിലും കേസ്

Malayalilife
 യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകളും; ഹണി റോസിന് പിന്നാലെ മാലാ പാര്‍വ്വതിയുടെ പരാതിയിലും കേസ്

ണി റോസിന് പിന്നാലെ യുട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയുമായി നടി മാലാ പാര്‍വതിയും രംഗത്ത്. നടിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തു. 

യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കുമെന്നും ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നും പൊലീസ് വ്യക്തമാക്കി.

cyber attack complaint mala parvathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES