ഫെബ്രുവരി 19ന് റിലീസ് ചെയ്ത ദൃശ്യം ടു എന്ന ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തികൊണ്ടുളള ഒരു രണ്ടാം ഭാഗമായിരുന്നു സംവിധായകന്‍ ജീത്തു ജോസഫ് എടുത്തത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ സംവിധായകന്‌റെ തിരക്കഥയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമിന്‌റെ ലൈവിലാണ് സംവിധായകന്‍ ജീത്തു ജോസഫിനൊപ്പം ലാലേട്ടനും എത്തിയത്. ആര്യയാണ് സിനിമയെ കുറിച്ചുളള ചോദ്യങ്ങള്‍ ഏകോപിപ്പിച്ച് എത്തിയത്.
ജോര്‍ജ്ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നുണ്ട്. അത് കണ്ട് ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാന്‍ പോവുകയാണെന്ന്. എന്നാല്‍ വേറെ കഥയാണ് ജോര്‍ജ്ജുകുട്ടി പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത്. ക്ലൈമാക്‌സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹന്‍ലാലിൻറെ മറുപടി. ജോര്‍ജ്ജുകുട്ടി എത്ര ബുദ്ധിമാനാണ്. നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്‌സ് പറഞ്ഞത്. ക്ലൈമാക്‌സ് നല്ലതായാല്‍ മാത്രം പോര. അത് എങ്ങനെ എക്‌സിക്യൂട്ടീവ് ചെയ്യുന്നുവെന്നതുകൂടിയാണ്. ജീത്തു ജോസഫ് അത് നല്ലതായി എക്‌സിക്യൂട്ടീവ് ചെയ്തുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. നല്ല മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് പ്രേക്ഷകർ നൽകിയത്.
തിയ്യേറ്റര്‍ റിലീസ് തീരുമാനിച്ച് ചിത്രീകരിച്ച ദൃശ്യം 2 കോവിഡ് സാഹചര്യത്തില്‍ ഒടിടിയിലാക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇത്തവണയും ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴും ഇതിന്റെ പ്രീതികരണം നിന്നിട്ടില്ല. പലരും നിർത്താതെ ഇപ്പോഴും വിഡിയോസും മറ്റും ഇടാറുണ്ട്. ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരാണ് റിലീസ് ദിനം ദൃശ്യം 2 കണ്ടത്. മോഹന്‍ലാലിനൊപ്പം മീന, മുരളി ഗോപി ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.