നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ ജൂലൈ അഞ്ചിനാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിഓം അശ്വിന്‍ കൃഷ്ണ എന്നാണ് പേര്. ഇപ്പോഴിതാ, അമ്മയായ ശേഷമുള്ള വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് അമ്മ സിന്ധുവും ദിയയും. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തുന്നത് വരെയുള്ള വിശേഷങ്ങളുമായാണ് രണ്ട് പേരും എത്തുന്നത്.
നാലുപെണ്മക്കളുള്ള കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് എത്തിയ ആദ്യത്തെ ആണ്‍കുഞ്ഞാണ് ദിയയുടെ മകന്‍ നിയോം എന്ന ഓമി. ഇപ്പോഴിതാ ദിയയുടെ മകന് പേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ കുമാര്‍.
നിയോം അശ്വിന്‍ കൃഷ്ണ എന്ന ഓസിയുടെ മകന്റെ പേര് ഞാനല്ല സെലക്ട് ചെയ്തത്. ഒരുപാട് ആളുകള്‍ സിന്ധുവമ്മ ആണോ സെലക്ട് ചെയ്തത് എന്ന് ചോദിച്ചിട്ടുണ്ട്. ഞാനല്ല സെലക്ട് ചെയ്തത്. ഓസി തന്നെയാണ് സെലക്ട് ചെയ്തത്. ഞാന്‍ കുറെ ബേബി ബോയ് ആന്‍ഡ് ഗേള്‍സ് നെയിം ഞാന്‍ ലിസ്റ്റ് ചെയ്ത് ഓസിക്ക് കൊടുത്തിരുന്നു.
ഇതിനിടയ്ക്ക് ആണ് ഓസി ഇങ്ങനെ ഒരു പേര് ബോയ് ആണെങ്കില്‍ വയ്ക്കാം എന്ന് പറഞ്ഞത്. അങ്ങനെ ഓസി തന്നെ കൊണ്ടുവന്നത് ആണ് ആ പേര്. ഞങ്ങള്‍ എല്ലാവരും കുറെ ആലോചിച്ചു, അത് ശരിയാകുമോ എന്ന്. പിന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവളുടെ പെറ്റ് നെയിം ഓസി എന്നായത് കൊണ്ട് ബോയ് ആണെങ്കില്‍ ഓമി എന്ന് വീട്ടില്‍ വിളിക്കാം എന്ന് പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കുള്ള പേര് ലിസ്റ്റ് ചെയ്തതില്‍ മുന്നില്‍ ഉണ്ടായിരുന്നത് ഈ പേരാണ്. ഓസി തന്നെ സെലക്ട് ചെയ്ത ബേബി ഗേള്‍സ് പേരുകളും വേറെ ഉണ്ടായിരുന്നു. അപ്പോള്‍ പറഞ്ഞു വന്നത് ഞാനല്ല ഇത് സെലക്ട് ചെയ്തത്. ഞങ്ങളുടെ ഫാമിലിയിലെ പേര് സെലക്ട് ചെയ്യല്‍ എന്ന ആളിന്റെ സ്ഥാനം ഞാന്‍ ഓസിക്ക് കൊടുത്തിരിക്കുവാണ്. നിയോം എന്ന പേര് ആദ്യം കേട്ടപ്പോള്‍ അത് ശരിയാവുമോ എന്നാണ് ആലോചിച്ചത്. ഇപ്പോള്‍ കുഞ്ഞിനെ ആ പേര് വിളിക്കുമ്പോള്‍ ആണ് അത് കൊള്ളാം എന്ന് തോന്നുന്നതെന്ന് സിന്ധു പറയുന്നു.
കുഞ്ഞിനെ പേര് തന്റെ സെലക്ഷനാണെന്നും തന്റെ വീഡിയോയില്‍ ദിയ പറയുന്നുണ്ട്. എല്ലാവരും ക്രെഡിറ്റ് അമ്മയ്ക്കാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പരിചയത്തിലുള്ള എല്ലാവര്‍ക്കും പേരിട്ടിരുന്നത് അമ്മയാണ്. മോഡേണ്‍ ടച്ചുള്ള, എന്നാല്‍ ഹിന്ദു മിത്തോളജിയുമായി ബന്ധമുള്ള ഒരു പേരാണ് ഞാന്‍ തിരഞ്ഞത്. നിഓം എന്ന പേരിന്റെ അറബിക് അര്‍ഥം ഭാവി എന്നാണ്. സംസ്‌കൃതത്തില്‍ ശിവന്‍ എന്നും. ബേബി ?ഗേളിനുള്ള പേരുകളും കണ്ടെത്തിവെച്ചിരുന്നു. വീട്ടിലെ എല്ലാവരോടും ഈ പേരിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ ഇരുപത്തിനാല് മണിക്കൂറും അമ്മു (അഹാന കൃഷ്ണ) ബേബിക്കൊപ്പമാണെന്ന് ദിയ പറയുന്നു. ബേബിയുടെ കട്ടിലില്‍ നിന്ന് അമ്മുവിനെ പിന്നെ എഴുന്നേല്‍പ്പിച്ചാല്‍ മാത്രമേ മാറുകയുള്ളൂവെന്നും, പ്രസവിച്ചിട്ട അമ്മയെപ്പോലെയാണ് അമ്മു കുഞ്ഞിനൊപ്പം കിടക്കുന്നതിനും ദിയ കൂട്ടിച്ചേര്‍ത്തു. വീഡിയോസും ഫോട്ടോസുമൊക്കെ എടുത്ത് കെട്ടിപിടിച്ചുകൊണ്ട് കിടക്കും. എനിക്ക് ബേബിയുടെ മണം നല്ല ഇഷ്ടമാണ്. എന്നാല്‍, അമ്മു എഴുന്നേറ്റാല്‍ പിന്നെ എനിക്ക് കൊച്ചിനെ കിട്ടില്ല. ഫുള്‍ ടൈം അമ്മുവിന്റെ കയ്യിലായിരിക്കും എന്നും ദിയ പറഞ്ഞു.
ദിയയ്‌ക്കൊപ്പം ആശുപത്രിയില്‍ സ്ഥിരമായി ഉണ്ടായിരുന്നത് അഹാനയും സിന്ധു കൃഷ്ണയും ഭര്‍ത്താവ് അശ്വിനുമാണ്. അതേസമയം, കുഞ്ഞിന് ജനിയച്ചയുടന്‍ എടുക്കേണ്ട വാക്‌സിന്‍ നല്‍കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞതോടെ ദിയയും കൂടെയിരുന്ന് കരയുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയിട്ടും ദിയ കരച്ചില്‍ നിര്‍ത്തിയില്ലെന്നാണ് അഹാന പറയുന്നത്. വാക്‌സിന്റെ വേദനയില്‍ കരഞ്ഞ കുഞ്ഞിനെ ഉറക്കാന്‍ അശ്വിനെയാണ് ദിയ ഏല്പിച്ചത്. അശ്വിന്റെ കയ്യിലിരുന്നാല്‍ കുഞ്ഞ് വേഗത്തില്‍ ഉറങ്ങുമെന്നും ദിയ പറയുന്നു.
അമ്മൂമ്മയായി എന്ന തോന്നല്‍ ഇല്ലെന്നും ഹന്‍സികയ്ക്ക് ശേഷം ഒരാള്‍ കൂടി ഞങ്ങള്‍ക്ക് ജനിച്ചുവെന്നാണ് തോന്നുന്നത് എന്നും സിന്ധുകൃഷ്ണ വ്ളോഗില്‍ പറയുന്നുണ്ട്.മുത്ത മകള്‍ അഹാന ജനിച്ച ശേഷം അമ്മയായെന്ന തോന്നല്‍ വരാന്‍ തന്നെ കുറെ സമയം എടുത്തുവെന്നും സിന്ധു പറയുന്നുണ്ട്.
കുഞ്ഞിന്റെ വരവിനുശേഷം ദിയ അതീവ സന്തോഷവതിയാണെന്ന് വീഡിയോയില്‍ പറയുകയാണ് അശ്വിന്‍.ദിയ ഭയങ്കര ഇളകിയാണ് ഇരിക്കുന്നത്. ഭയങ്കര ഓവര്‍സ്മാര്‍ട്ടാണ് എന്നാണ് തമാശ രൂപേണ അശ്വിന്‍ പറഞ്ഞത്. ഞാന്‍ എന്നെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നത് കൊണ്ടും കോണ്‍ഫിഡന്റായതുകൊണ്ടും തോന്നുന്നതാണ്. ആശുപത്രിയിലെ ജീവനക്കാരെല്ലാം ഭയങ്കര ഹെല്‍പ്പ്ഫുള്ളാണ്. അതുകൊണ്ട് ഞാന്‍ കുറച്ച് ഇളകി തന്നെ ഇരിക്കും. എല്ലാ ഹെല്‍പ്പിനും ഇവിടെ ആളുള്ളതുകൊണ്ട് വളരെ സുഖം തോന്നുന്നു.
ഫാമിലിയും ഹെല്‍പ്പിനുണ്ട്. ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം കാണുമ്പോള്‍ അവരെ കുടുംബാം?ഗങ്ങളെപ്പോലെ തോന്നുന്നു. എല്ലാം കൊണ്ട് സന്തോഷവതിയാണ്. പിന്നെ ഞാന്‍ എന്തിന് വിഷമിച്ചിരിക്കണം എന്നായിരുന്നു ദിയ ഭര്‍ത്താവിന് നല്‍കിയ മറുപടി. അടുത്ത പ്ര?ഗ്‌നന്‍സിക്ക് റെഡിയാണോ നീ? എന്നായിരുന്നു അശ്വിന്റെ അടുത്ത ചോദ്യം.
ഇപ്പോള്‍ എന്തായാലും അല്ല. ഇപ്പോള്‍ എന്റെ ഫുള്‍ അറ്റന്‍ഷനും ലവ്വും ഓമിക്ക് മാത്രം കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദിയ പറഞ്ഞു. നീ ഭയങ്കര ഫ്രീയായി ഇരിക്കുന്നുവെന്ന് എനിക്ക് എപ്പോള്‍ തോന്നുന്നോ അപ്പോള്‍ നിന്നെ ഞാന്‍ പ്ര?ഗ്‌നന്റാക്കുമെന്നായിരുന്നു അശ്വിന്‍ ഉടന്‍ പറഞ്ഞത്. അങ്ങനെ എങ്കില്‍ ഫുള്‍ ടൈം താന്‍ ഓ ബൈ ഓസി ഓഫീസിലും ?ഗോഡൗണിലും മാത്രം പോയിരിക്കുമെന്നും ദിയ തമാശയായി പറയുന്നുണ്ട്.?ഗര്‍ഭകാലത്തും ഡെലിവറി സമയത്തുമെല്ലാം ദിയയുടെ അടുത്ത നിന്നും അശ്വിന്‍ മാറിയിട്ടില്ല. പ്ര?ഗ്‌നന്‍സി കോണ്‍ട്രാക്ഷന്‍ പെയിന്‍ ദിയ അനുഭവിച്ച സമയത്തെല്ലാം രാത്രി മുഴുവന്‍ അശ്വിന്‍ ദിയയുടെ ബെഡ്ഡിന് അരികില്‍ ഉറക്കമിളച്ച് ഇരുന്നു. പാട്ട് പാടി കൊടുത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അശ്വിന്റെ വീഡിയോയും വൈറലായിരുന്നു.
ജനിച്ച് വീണപ്പോള്‍ മുതല്‍ സ്റ്റാറാണ് ഓമി. ഓമിയുടെ ഭൂമിയിലേക്കുള്ള വരവ് ഇതിനോടകം എഴുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ട് കകഴിഞ്ഞു.