Latest News

സംവിധായകനോടൊപ്പം സമയം ചെലവഴിക്കണം; ഇതിലൂടെ വലിയൊരു തുടക്കം ലഭിക്കും; വഴങ്ങിയില്ലെങ്കില്‍ തുടരാന്‍ കഴിയില്ലെന്ന് ഭീഷണി; നടി ദിവ്യാങ്ക തൃപാഠിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Malayalilife
സംവിധായകനോടൊപ്പം സമയം ചെലവഴിക്കണം; ഇതിലൂടെ വലിയൊരു തുടക്കം ലഭിക്കും; വഴങ്ങിയില്ലെങ്കില്‍ തുടരാന്‍ കഴിയില്ലെന്ന് ഭീഷണി; നടി ദിവ്യാങ്ക തൃപാഠിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ടിയായും അവതാരകയായുമെല്ലാം മിനിസ്‌ക്രീനില്‍ സജീവമായ ബോളിവുഡ് നടിയാണ് ദിവ്യാങ്ക തൃപാഠി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ദിവ്യാങ്ക മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

തന്റെ കരിയറിന്റെ തുടക്ക കാലത്ത് ചില വെല്ലുവിളികളും മോശം അനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. ബബിളിന് നല്‍കിയ അഭിമുഖത്തിത്തിലായിരുന്നു തുറന്നുപറച്ചില്‍. പുതുമുഖങ്ങളെ പലതരത്തില്‍ മുതലെടുക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തില്‍ എല്ലാവര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യാങ്ക പറയുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫര്‍ വരുന്നത്. എന്നാല്‍ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു തുടക്കം ലഭിക്കുമെന്നും പറഞ്ഞു. ഈ മേഖലയില്‍ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാര്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കില്‍ പിന്നെ ഇവിടെ തുടരാന്‍ കഴിയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി', നടി വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഭീഷണികള്‍ തന്റെ കരിയറിനെ ബാധിച്ചില്ലെന്നും തന്റെ കഴിവില്‍ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫര്‍ തള്ളിക്കളയുകയായിരുന്നുവെന്നും ദിവ്യാങ്ക പറഞ്ഞു.

divyanka tripathi revealed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES